സിറിയന്‍ യുദ്ധത്തിന് തുടക്കം കുറിച്ച പതിനാലുകാരന്‍

2017ല്‍ യുവാവയ മുആവ്വിയയ്ക്ക് താനന്ന് ചെയ്ത പ്രവൃത്തിയുടെ ശരിക്കുള്ള ഗൗരവം മനസ്സിലായിരിക്കുന്നു. പക്ഷേ അതു മനസിലാക്കുന്ന സമയത്തും മുആവ്വിയ ഫ്രീ സിറിയന്‍ ആര്‍മിയുടെ  മുന്നണിപ്പോരാളിയാണ്. 

kid walking by carrying a machine gun
kid walking by carrying a machine gun
Last Updated :21 July 2025, 12:32 pm IST
Edited by :migrator

2011ല്‍  സിറിയയിലെ ഡെറായിലുള്ള സ്‌കൂള്‍ മതിലില്‍ അസദ്  ഭരണകൂടത്തിനെതിരെ മുദ്രാവാക്യങ്ങള്‍ എഴുതുമ്പോള്‍ മുആവ്വിയ സിസ്‌നെ എന്ന 14 വയസ്സുകാരന്‍ വിചാരിച്ചിട്ടുണ്ടാകില്ല ആ ചെറിയ എഴുത്ത് രാജ്യത്തെ തന്നെ നശിപ്പിച്ചു കളയുന്ന ആഭ്യന്തര യുദ്ധത്തിന് തന്റെ നഗരത്തിലേക്ക് കടന്നു വരാനുള്ള ചവിട്ട് പടിയായിരിക്കുമെന്ന്. ഇതുവരെ സിറിയയില്‍ യുദ്ധം കാരണം കൊല്ലപ്പട്ടവരുടേയും കാണാതായവരുടേയും അംഗവൈകല്യം സംഭവിച്ചവരുടെ എണ്ണം കണക്കക്കുകള്‍ക്കതീതമാണ്. മുആവ്വിയയുടെ നഗരമായ ഡെറാ പൂര്‍ണമായും തകര്‍ന്നു. ലക്ഷക്കണക്കിന് പേരാണ്് അവിടെ നിന്നും പലായനം ചെയ്തത്. ഇപ്പോള്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2017ല്‍ യുവാവയ മുആവ്വിയയ്ക്ക് താനന്ന് ചെയ്ത പ്രവൃത്തിയുടെ ശരിക്കുള്ള ഗൗരവം മനസ്സിലായിരിക്കുന്നു. പക്ഷേ അതു മനസിലാക്കുന്ന സമയത്തും മുആവ്വിയ ഫ്രീ സിറിയന്‍ ആര്‍മിയുടെ  മുന്നണിപ്പോരാളിയാണ്. 
കുട്ടിക്കാലത്ത് തോന്നിയ വികൃതി കാരണം ഇന്നയാള്‍ക്ക് ജീവിതം ന്ഷ്ടപ്പെട്ടുവെന്നും പിതാവ് ഉള്‍പ്പെടെ പ്രിയപ്പെട്ടവരേയും സുഹൃത്തുക്കളേയും നഷ്ടപ്പെട്ടു എന്നും അയാള്‍ അല്‍ ജസീറയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു. 

സിറിയന്‍ വിമതരുടെ ആശയങ്ങളില്‍ ആകൃഷ്ടനായി ആയിരുന്നു മുആവ്വിയയുടെ ചുവരെഴുത്ത്. സിറിയയിലുടനീളം ഇത്തരത്തില്‍ കുട്ടിക്കാലം മുതല്‍ തന്നെ അസദ് ഭരണകൂടത്തിനെതിരെ ആയുധമെടുത്ത ആയിരക്കണക്കിന് ആളുകളെ കാണാന്‍ സാധിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

സിറിയന്‍ യുദ്ധത്തിന് തുടക്കം കുറിച്ച പതിനാലുകാരന്‍