കര്‍ക്കടകപ്പാതയില്‍ - രാമകൃഷ്ണന്‍ കണ്ണോം എഴുതിയ കവിത

രാമകൃഷ്ണന്‍ കണ്ണോം എഴുതിയ കവിത
രാമകൃഷ്ണന്‍ കണ്ണോം എഴുതിയ കവിത Malayalam poemAI Image
Edited by :Shiju
Last Updated :24 ജൂലൈ 2025, 11:00 am IST

മഴയുടെ താളത്തില്‍

കാറ്റിന്റെ ശ്രുതിരാഗം,

നനവുള്ള വഴികളില്‍

കാലിന്റെ ചെളിമുദ്ര

ഇരുളലകള്‍ മൂടിയതാം

കര്‍ക്കടകപ്പാതയതില്‍

കരിമുകില്‍ വിണ്ണിലെ

തോരാത്ത കണ്ണുനീര്‍

നനവാര്‍ന്ന നിലാവിന്‍

നിനവൂര്‍ന്ന കാഴ്ചയില്‍

നീര്‍ത്തുളളികള്‍ ചിതറുന്ന

ഓര്‍മ്മയിലെ നിശീഥത്തില്‍

മുത്തശ്ശിയോതും കഥയില്‍

നനഞ്ഞിറങ്ങിക്കയറുന്ന

നിമിഷത്തിന്‍ കാറ്റലയില്‍

താളമിടും കരാംഗുലികള്‍

പാതിരാക്കാവുകളില്‍

ജപമന്ത്ര മണിയുണരും

ജന്മാന്തര ഭാവ നിറങ്ങള്‍

നിറയുന്നാ ഭാവനയില്‍

സ്മൃതി മൂളും രാപ്പക്ഷി

ചിറകടിച്ചകലുമ്പോള്‍

കാലഗതി മാറി വരുന്നു

വീഥികളും വരളുന്നു

പഥികരവര്‍ പഴമയുടെ

ഭാണ്ഡങ്ങള്‍ തിരയുന്നു

കര്‍ക്കടക കലിവേഷം

കടന്നുവരുമ്പോഴെന്തോ

നൊമ്പരവഴി നിഴലായി

കാരുണ്യക്കടല്‍ തേടി.

News Now

Summary

Malayalam poem, litearture, writers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates