അടയാളം - സുനില്‍ കളത്തൂര്‍ എഴുതിയ കവിത

malayalam poem
സുനില്‍ കളത്തൂര്‍ എഴുതിയ കവിത malayalam poemAI Image
Edited by :Shiju
Last Updated :9 ഓഗസ്റ്റ് 2025, 3:39 pm IST

കരുതി വച്ചുവോ നീയന്നു, നാം പോയ

പ്രണയ വീഥിയില്‍ നിന്നൊരു പൂവിനെ

ജര പുതക്കുന്ന കോലായില്‍ നിന്നെനി-

ക്കതു മണത്തു തിരിച്ചു നടക്കുവാന്‍.

സ്വപ്നമില്ലാത്തൊരവസാന രാത്രിയില്‍

ഒന്നുമറിയാതുറങ്ങിക്കിടക്കവെ

അമ്മ തൊട്ടിലിലേക്കെന്ന പോലെന്നെ

കൊണ്ടു പോകുമ്പോള്‍ കൂടെ കരുതുവാന്‍.

News Now

Summary

Malayalam Poem, Literature

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates