News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

മെല്ബണ്: കട്ടക്ക് നിന്ന പോരിനൊടുവില് ഓസ്ട്രേലിയന് ഓപ്പണ് കിരീടം നൊവാക് ജോക്കോവിച്ചിന്. ഓസ്ട്രേലിയന് ഓപ്പണിലേക്ക് എത്തുമ്പോള് രാജാവ് താന് തന്നെയെന്ന് ഓര്മിപ്പിച്ച് തീമിനെ അഞ്ച് സെറ്റുകള് നീണ്ട പോരിനൊടുവിലാണ് ജോക്കോവിച്ച് മുട്ടുകുത്തിച്ചത്. സ്കോര് 6-4, 4-6, 2-6, 6-3, 6-4.
നാല് മണിക്കൂര് നീണ്ട പോരാട്ടത്തിലൂടെയാണ് ജോക്കോവിച്ച് തന്റെ എട്ടാം ഓസ്ട്രേലിയന് ഓപ്പണ് കിരീടത്തില് മുത്തമിടുന്നത്. തീമിനെ തകര്ത്ത് ജോക്കോവിച്ച് മുത്തമിടുന്നത് തന്റെ 17ാം ഗ്രാന്ഡ്സ്ലാം കിരീടത്തില്. ഓസ്ട്രേലിയന് ഓപ്പണ് ജയത്തോടെ ജോക്കോവിച്ച് ലോക റാങ്കിങ്ങില് ഒന്നാമതേക്കുമെത്തി.
Grness
â #AusOpen (@AustralianOpen) February 2, 2020
2008
2011
2012
2013
2015
2016
2019
2020#AusOpen | #AO2020 | @DjokerNole pic.twitter.com/g0j8o3gZA7
തീമാവട്ടെ ആദ്യ സെറ്റ് നഷ്ടപ്പെട്ടിടത്ത് നിന്ന് ശക്തമായി തിരിച്ചെത്തി തുടരെ രണ്ട് സെറ്റുകള് നേടി ജോക്കോവിച്ചിനെ വിറപ്പിച്ചു. സാധ്യതകളെല്ലാം ഫൈനലില് വിലയിരുത്തപ്പെട്ടിരുന്നതെങ്കിലും കാര്യങ്ങള് ജോക്കോവിച്ചിന് തീരെ എളുപ്പമാക്കിയില്ല തീം. ഒരു ഘട്ടത്തി്ല് ആറ് ഗെയിമുകള് ജോക്കോവിച്ചിനെ തുടരെ നഷ്ടപ്പെട്ടു. എന്നാല്, തന്റെ മൂന്നാം ഗ്രാന്ഡ്സ്ലാം ഫൈനലിലും തീമിന് കന്നി കിരീടം എന്ന സ്വപ്നം തൊടാനായില്ല.
ഓസ്ട്രേലിയന് ഓപ്പണ് കിരീടം ചൂടിയതോടെ മൂന്ന് ദശകത്തിലും ഗ്രാന്ഡ്സ്ലാം കിരീടം തൊടുന്ന ആദ്യ താരം എന്ന നേട്ടവും ജോക്കോവിച്ചിനെ തേടിയെത്തിയിട്ടുണ്ട്. 2008ലാണ് ജോക്കോവിച്ച് ഓസ്ട്രേലിയന് ഓപ്പണ് കിരീടത്തില് ആദ്യമായി മുത്തമിട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


