News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കൊല്ക്കത്ത: അണ്ടര് 17 ലോകകപ്പില് ബ്രസിലിനെ തകര്ത്ത് ഇംഗ്ലണ്ട് ഫൈനലില്. ബ്രസിലീനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്ക് തകര്ത്താണ് ഇംഗ്ലണ്ടിന്റെ ഫൈനല് പ്രവേശം.
ലോകകപ്പിലെ തുടര്ച്ചയായ രണ്ടാം ഹാട്രിക്കോടെ ഇംഗ്ലണ്ട് മുന്നേറ്റങ്ങളുടെ കുന്തമുനയായി മാറിയ റയാന് ബ്രൂസ്റ്ററിന്റെ മിന്നും പ്രകടനമാണ് മല്സരത്തിന്റെ പ്രധാന ആകര്ഷണം. ആദ്യപകുതിയുടെ 10ാം മിനിറ്റിലും 39ാം മിനിറ്റിലുമായിരുന്നു ബ്രൂസ്്റ്ററിന്റെ ആദ്യരണ്ടുഗോളുകള്. രണ്ടാം പകുതിയുടെ 77ാം മിനിറ്റിലാണ് ഹാട്രിക്ക് പൂര്ത്തിയാക്കിയത്. 21 ാം മിനിറ്റില് വെസ്ലിയാണ് ബ്രസീലിന്റെ ആശ്വാസഗോള് നേടിയത്.
.jpg?w=640&auto=format%2Ccompress&fit=max)
ഇംഗ്ലണ്ടിന്റെ ശക്തമായ പ്രതിരോധവും മുന്നേറ്റ നിരയും ഒത്തിണക്കത്തോടെ കളിച്ചപ്പോള് ബ്രസിലിന് നിലയുറപ്പാക്കാനായില്ല. ബ്രസീല് നന്നായി കളിച്ചെങ്കിലും ജയം അകലെയായി. ആദ്യപകുതിലെ പതിനൊന്നാം മിനിറ്റില് ഇംഗ്ലണ്ടിന്റെ ആദ്യ ഗോള് നേടിയെങ്കിലും അധികം വൈകാതെ തന്നെ ബ്രസീല് ഗോള് മടക്കി.
ഹഡ്സന് ഒഡോയിയുടെ ക്രോസില് നിന്ന് റയാന് ബ്രൂസ്റ്ററിന്റെ കിക്ക് ഗോള്കീപ്പര് ബ്രസാവോ തടുത്തെങ്കിലും പന്ത് തിരിച്ചെത്തിയത് ബ്രൂസ്റ്ററുടെ കാലുകളില് തന്നെ. ബ്രൂസ്റ്ററിന്റെ രണ്ടാം ശ്രമം പിഴച്ചില്ല. പന്തു നേരെ വലയില്. പിന്നാലെ തുടര്ച്ചയായ അവസരങ്ങള് ബ്രസീല് പാഴാക്കിയെങ്കിലും 21ാം മിനിറ്റില് സമനിലഗോള് നേടി. ഇംഗ്ലണ്ടിന്റെ ഗോളിന് സമാനമായ രീതിയിലായിരുന്നു ബ്രസീലിന്റെ സമനില ഗോള്.
ഇരു ടീമുകള്ക്കും തുടര്ന്നും മികച്ച അവസരങ്ങള് ലഭിച്ചു.

ബ്രസീലിന്റെ പ്രതിരോധപ്പിഴവു തുറന്നു കാട്ടിയതായിരുന്നു ബ്രൂസ്റ്ററിന്റെ രണ്ടാം ഗോള്. പന്തിനുമുന്നില് കാഴ്ചക്കാരനായി നില്ക്കാനെ ബ്രസീല് ഗോളിക്ക് കഴിഞ്ഞുള്ളു. രണ്ടാം പകുതിയുടെ 77ാം മിനിറ്റിലായിരുന്നു ഇംഗ്ലണ്ടിന്റെ മൂന്നാം ഗോള്. അതോടെ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കിന് ഉടമായി ബ്രൂസ്റ്റര്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



