ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന ഫേസ്ബുക്കിലെ സെലിബ്രിറ്റികളില്‍ 52ാം സ്ഥാനത്താണ് കോഹ്ലി

Last Updated :19 January 2024, 11:56 pm IST

News Now

ക്രിക്കറ്റ് ലോകത്തെ റെക്കോര്‍ഡുകള്‍ ഒന്നൊന്നായി മറികടക്കുന്ന ഇന്ത്യന്‍ നായകന് ഫേസ്ബുക്കില്‍ ഇനി മറികടക്കേണ്ടത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാത്രം. ഇന്ത്യക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന വ്യക്തി ആയിരിക്കുകയാണ് വിരാട് കോഹ്ലി, പക്ഷെ മോദിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കോഹ് ലി. 

35 ലക്ഷം പേരാണ് കോഹ്ലിയെ ഫേസ്ബുക്കില്‍ പിന്തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുടരുന്നതാകട്ടെ 42,285,934 പേരും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നയിക്കുന്ന ഫേസ്ബുക്കിലെ സെലിബ്രിറ്റികളില്‍ 52ാം സ്ഥാനത്താണ് കോഹ്ലി. ഷക്കിറയും, വിന്‍ ഡീസലുമാണ് റൊണാള്‍ഡോയ്ക്ക് ശേഷം ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ളത്. 

ട്വിറ്ററില്‍ 16 ലക്ഷം ഫോളോവേഴ്‌സും, ഇന്‍സ്റ്റഗ്രാമില്‍ 14 ലക്ഷം പേരുമാണ് ഇരുപത്തിയെട്ടുകാരനായ ഇന്ത്യന്‍ നായകനെ പിന്തുടരുന്നത്. സല്‍മാന്‍ ഖാനെക്കാള്‍ 6 ലക്ഷം ആരാധകരെ അധികം സ്വന്തമാക്കിയാണ് കോഹ്ലി ഫേസ്ബുക്കിലെ ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്.

Latest Sports News in Malayalam | Football News | Cricket News | SM