News Now
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരായ ഇന്ത്യ മുന്നണി പ്രതിഷേധം: ചെന്നൈയിൽ ആദ്യമായി തെരുവിലിറങ്ങി ടിവികെ
ആറ് സ്പീഡ് ഗിയര് ബോക്സ്, സ്പോര്ട്സ് ഷിഫ്റ്റര്, അഞ്ച് ഇഞ്ച് കളര് ടിഎഫ്ടി ഡിസ്പ്ലേ; പള്സര് എന്250 എസ്എസ് ഉടന് വിപണിയില്

Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

ദുബായ്: ഐപിഎല്ലിലെ നിര്ണായക പോരാട്ടത്തില് രാജസ്ഥാന് റോയല്സിനെതിരെ 60 റണ്സിന്റെ ഉജ്ജ്വല വിജയം സ്വന്തമാക്കി കൊല്ക്കത്ത നൈറ്റ്റൈഡേഴ്സ് പ്ലേയോഫ് സാധ്യത സജീവമാക്കി നിര്ത്തി. ബാറ്റിങിലും ബൗളിങിലും ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിങില് അമ്പേ പരാജയപ്പെട്ടു പോയ ദിനേഷ് കാര്ത്തിക് പക്ഷേ വിക്കറ്റിന് പിന്നില് അസാധ്യ മികവാണ് പുലര്ത്തിയത്. രാജസ്ഥാന്റെ നിര്ണായക താരം ബെന് സ്റ്റോക്സിനെ പുറത്താക്കിയ കാര്ത്തിക്കിന്റെ വിസ്മയ ക്യാച്ച് ഐപിഎല്ലിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായി മാറി. കാര്ത്തികിന്റെ ക്യാച്ചിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നായകന് ഒയിന് മോര്ഗന്.
#KKR Recap: The @Eoin16 - @patcummins30 show
â IndianPremierLeague (@IPL) November 2, 2020
One demolished the RR bowling line-up while the other ran through the RR batting line-up. KKR duo recap their side's magnificent win in Dubai and speak about THAT 'Unbelievable' DK catch.
https://t.co/W7BVgYJp1k #Dream11IPL pic.twitter.com/mBX4qcz0J8
'ഡികെയുടെ എടുത്ത ക്യാച്ച് ശ്രദ്ധേയമായിരുന്നു. അത്തരത്തിലൊരു ക്യാച്ച് ഒരാള് എടുക്കുന്നുണ്ടെങ്കില് ആ വിക്കറ്റിന് അവകാശി ആ ക്യാച്ചെടുക്കുന്ന ആളാണ്. അത്തരം ക്യാച്ചുകള്ക്ക് ബൗളിങുമായി ബന്ധമൊന്നുമില്ല. അത് കീപ്പറുടെ ക്യാച്ചാണ്, കീപ്പര്ക്ക് അവകാശപ്പെട്ട വിക്കറ്റാണ്'- മത്സര ശേഷം കൊല്ക്കത്ത ബൗളര് പാറ്റ് കമ്മിന്സുമായി നടത്തിയ സംഭാഷണത്തിലായിരുന്നു നായകന്റെ ശ്രദ്ധേയ നിരീക്ഷണം.
What a Catch from Dinesh Karthik , Flying like a bird , Simply Outstanding , Cummins On fire | #IPL2020 | #KKRvRR | #KKRHaiTaiyaar pic.twitter.com/XkLoJhjs7z
â Mathan (@Cric_life59) November 1, 2020
പാറ്റ് കമ്മിന്സിന്റെ ബൗളിങിലാണ് കാര്ത്തിക് അവിശ്വസനീയമായ രീതിയില് ഡൈവ് ചെയ്ത് പന്ത് കൈയിലൊതുക്കിയത്. പോരാട്ടത്തില് നാല് വിക്കറ്റുകള് വീഴ്ത്തി കമ്മിന്സ് ഉജ്ജ്വലമായി പന്തെറിയുകയും ചെയ്തു. ബെന് സ്റ്റോക്സിന്റേതടക്കം നാല് പേരെയാണ് ഡികെ ഇന്നലെ വിക്കറ്റിന് പിന്നില് നിന്ന് ക്യാച്ചെടുത്ത് മടക്കിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


