
1,4,0...; മോശം ഫോം തുടര്‍ന്ന് കോഹ് ലി, ഡക്കാവുന്നത് ആറാം തവണ
സൂപ്പര്‍താരം വിരാട് കോഹ് ലി മോശം ഫോം തുടരുന്നതില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക

ന്യൂയോര്‍ക്ക്: സൂപ്പര്‍താരം വിരാട് കോഹ് ലി മോശം ഫോം തുടരുന്നതില്‍ ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക. ടി20 ലോകകപ്പില്‍ ഇന്ത്യ ഇതുവരെ കളിച്ച മൂന്ന് കളികളിലും കോഹ് ലിക്ക് രണ്ടക്കം കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ യുഎസ്എയ്ക്കെതിരായ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് കോഹ് ലി പുറത്തായത്. 1,4 എന്നിങ്ങനെയാണ് മുന്‍പുള്ള രണ്ടു കളികളിലെ കോഹ് ലിയുടെ സംഭാവന.
ഇന്നലെ യുഎസ്എ മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് കോഹ് ലിയെയാണ്. കോഹ് ലി നേരിട്ട നേത്രാവല്‍ക്കറിന്റെ ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. ടി20 രാജ്യാന്തര മത്സരങ്ങളില്‍ ഇത് ആറാം തവണയാണ് റണ്‍സൊന്നും എടുക്കാന്‍ കഴിയാതെ കോഹ് ലി പുറത്താകുന്നത്. കഴിഞ്ഞ നാലു ടി20 രാജ്യാന്തര മത്സരങ്ങളിലും കോഹ് ലിക്ക് രണ്ടക്കം കടക്കാന്‍ സാധിച്ചിട്ടില്ല. ഇതില്‍ ടി20 ലോകകപ്പിലെ മൂന്ന് മത്സരവും ഉള്‍പ്പെടും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടി20 ലോകകപ്പില്‍ അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഒരു റണ്‍സാണ് കോഹ് ലിക്ക് കണ്ടെത്താന്‍ സാധിച്ചത്. രണ്ടാമത്തെ മത്സരത്തില്‍ പാകിസ്ഥാനെതിരെ നാലു റണ്‍സ് മാത്രമാണ് കോഹ് ലിക്ക് സ്വന്തം പേരിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞത്.
ഇന്നലെ യുഎസ്എയ്ക്കെതിരായ മത്സരത്തില്‍ സൂര്യകുമാര്‍ യാദവ്- ദുബെ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്. തുടക്കത്തില്‍ തന്നെ കോഹ് ലിയെയും രോഹിത്തിനെയും ഓട്ടൗക്കി യുഎസ്എ ഇന്ത്യയെ ഞെട്ടിച്ചു. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്ത ഋഷഭ് പന്തിനും അധികം നേരം തുടരാന്‍ സാധിച്ചില്ല. 44ന് മൂന്ന് എന്ന നിലയിലാണ് സൂര്യകുമാര്‍ യാദവും ദുബെയും ഒന്നിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം

Related News


'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

'മാറ്റം വരുത്തിയ ഫോം 6-ന് ഞങ്ങൾ അനുമതി നൽകിയിട്ടില്ല'; സുപ്രീം കോടതിയുടെ നിർണ്ണായക പരാമർശം: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

