
ശബരിമലയിൽ 500 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ; വിരമിച്ച ഉദ്യോഗസ്ഥർക്ക് അവസരം, അപേക്ഷാ ഫോം ഇതാ...
വിമുക്തഭടൻമാർ, സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് അല്ലെങ്കിൽ കേന്ദ്ര സേനകൾ എന്നിവയിൽ നിന്നും വിരമിച്ചവർക്ക് ആണ് അവസരം

ശബരിമലയിലെ മണ്ഡലം മകരവിളക്കിനോട് അനുബന്ധിച്ചു സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 500 ഒഴിവുകളാണ് ഉള്ളത്. വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20.
അപേക്ഷ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
WHAT TO READ NEXT

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ
യോഗ്യതകൾ
വിമുക്തഭടൻമാർ, സംസ്ഥാന പൊലീസ്, എക്സൈസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് അല്ലെങ്കിൽ കേന്ദ്ര സേനകൾ എന്നിവയിൽ നിന്നും വിരമിച്ചവർക്ക് ആണ് അവസരം
ഈ സേനകളിൽ 5 വർഷമെങ്കിലും പ്രവൃത്തി പരിചയം ആവശ്യമാണ്.
അപേക്ഷകർ ഹിന്ദു മതത്തിൽ ഉൾപ്പെട്ടവർ ആയിരിക്കണം.
അപേക്ഷകന്റെ പ്രായം 67 വയസിൽ കവിയരുത്.
പുരുഷന്മാർക്ക് മാത്രമാണ് അവസരം
ശമ്പളവും മറ്റ് ആനുകൂല്യങ്ങളും
ദിവസവേതനം: 900 രൂപ
താമസവും ഭക്ഷണവും സൗജന്യമായിരിക്കും.
പ്രധാന തീയതികൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 20.10.2026
അഭിമുഖം നടത്തുന്ന തീയതികൾ: 24.10.2026, 26.10.2026, 27.10.2026
സമയം: രാവിലെ 10.00 മണി മുതൽ വൈകിട്ട് 05.00 മണി വരെ
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
അപേക്ഷിക്കേണ്ട വിധം
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുക.
പൂരിപ്പിച്ച അപേക്ഷാഫോം താഴെ പറയുന്ന ഏതെങ്കിലും ഒരു മാർഗ്ഗത്തിലൂടെ സമർപ്പിക്കാം:
തപാൽ വഴി: ''ചീഫ് വിജിലൻസ് ആൻറ് സെക്യൂരിറ്റി ആഫീസർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, കവടിയാർ പി.ഒ, തിരുവനന്തപുരം 695003'' എന്ന വിലാസത്തിൽ അയക്കുക.
ഇ-മെയിൽ വഴി: ഫോട്ടോയും രേഖകളും സ്കാൻ ചെയ്ത് sptdbvig@gmail.com എന്ന വിലാസത്തിലേക്ക് അയക്കുക.
ഓൺലൈനായി അപേക്ഷിക്കുന്നവർ നേരിട്ട് തപാലിൽ അപേക്ഷ അയക്കേണ്ടതില്ല.
കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത് 7012149116, 9497964855 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

Summary
The Travancore Devaswom Board has invited applications from retired personnel for 500 Security Guard vacancies at Sabarimala in connection with the Mandala-Makaravilakku pilgrimage season.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






