ട്വന്റി20 ക്രിക്കറ്റില്‍ കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം താരം എന്ന നേട്ടമാണ് സൂര്യകുമാര്‍ യാദവിന്റെ പേരിലേക്ക് എത്തിയത്

ഫോട്ടോ: എഎഫ്പി
Last Updated :20 January 2024, 9:08 am IST

News Now

മെല്‍ബണ്‍: സിംബാബ് വെക്ക് എതിരെ മറ്റ് ഇന്ത്യന്‍ ബാറ്റേഴ്‌സ് സ്‌ട്രൈക്ക്‌റേറ്റ് ഉയര്‍ത്താന്‍ പ്രയാസപ്പെടുമ്പോള്‍ 25 പന്തില്‍ നിന്ന് 61 റണ്‍സ് അടിച്ചെടുത്തായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ഇന്നിങ്‌സ്. ഇതിനൊപ്പം മറ്റൊരു നേട്ടം കൂടി സൂര്യകുമാര്‍ തന്റെ പേരിലേക്ക് ചേര്‍ത്തു. 

ട്വന്റി20 ക്രിക്കറ്റില്‍ കലണ്ടര്‍ വര്‍ഷം 1000 റണ്‍സ് കണ്ടെത്തുന്ന രണ്ടാമത്തെ മാത്രം താരം എന്ന നേട്ടമാണ് സൂര്യകുമാര്‍ യാദവിന്റെ പേരിലേക്ക് എത്തിയത്. ഈ നേട്ടത്തിലേക്ക് എത്തുന്ന ആദ്യ ഇന്ത്യന്‍ താരവുമാണ് സൂര്യകുമാര്‍. 

2022ല്‍ 28 മത്സരങ്ങളില്‍ നിന്ന് 1026 റണ്‍സ് ആണ് സൂര്യകുമാര്‍ സ്‌കോര്‍ ചെയ്തത്. 2022ലെ ട്വന്റി20 ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന മുഹമ്മദ് റിസ്വാന്‍ നേടിയത് 23 കളിയില്‍ നിന്ന് 924 റണ്‍സ്. 

186 എന്ന സ്‌ട്രൈക്ക്‌റേറ്റിലാണ് സൂര്യകുമാറിന്റെ കളി. ഒരു സെഞ്ചുറിയും 9 അര്‍ധ സെഞ്ചുറിയും സൂര്യകുമാര്‍ കണ്ടെത്തി. ട്വന്റി20 ലോകകപ്പില്‍ 5 കളിയില്‍ നിന്ന് 225 റണ്‍സ് ആണ് സൂര്യകുമാര്‍ സ്‌കോര്‍ ചെയ്തിരിക്കുന്നത്. മൂന്ന് അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. 

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്കായി വേഗത്തില്‍ അര്‍ധ ശതകം കണ്ടെത്തുന്ന കളിക്കാരില്‍ നാലാമതാണ് സൂര്യ. 12 പന്തില്‍ നിന്ന് 2007 ട്വന്റി20 ലോകകപ്പില്‍ അര്‍ധ ശതകം കണ്ടെത്തിയ യുവരാണ് ആണ് ഇവിടെ ഒന്നാമത്. 18 പന്തില്‍ നിന്ന് 2021 ട്വന്റി20 ലോകകപ്പില്‍ അര്‍ധ ശതകം കണ്ടെത്തിയ രാഹുല്‍ രണ്ടാമതും 20 പന്തില്‍ നിന്ന് 50 പിന്നിട്ട യുവി മൂന്നാമതും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates