
126 ഡെലിവറി, വഴങ്ങിയത് 2 സിക്‌സ് മാത്രം; സഹീര്‍ ഖാന്റെ പിന്‍ഗാമി? കയ്യടി നേടി മൊഹ്‌സിന്‍
ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൊഹ്‌സിനെ 20 ലക്ഷം രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചത്
മുംബൈ: ഗുജറാത്തിന് എതിരെ നാണംകെട്ട തോല്‍വിയിലേക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വീണത്. എന്നാല്‍ ടീം തോല്‍വിയിലേക്ക് കുപ്പുകുത്തിയപ്പോഴും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പേസര്‍ മൊഹ്‌സിന്‍ ഖാന്‍ കയ്യടി നേടി.
റണ്‍സ് വിട്ടുകൊടുക്കാന്‍ തയ്യാറാവാത്ത മൊഹ്‌സിന്റെ പേസ് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചു കഴിഞ്ഞു. ഗുജറാത്തിന് എതിരെ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് മൊഹ്‌സിന്‍ ഒരു വിക്കറ്റ് വീഴ്ത്തിയത്. സീസണില്‍ 5.35 എന്ന മികച്ച ഇക്കണോമിയിലാണ് മൊഹ്‌സിന്‍ പന്തെറിയുന്നത്.
This is an appreciation tweet for Mohsin Khan. He is hardly bowling any bad balls these days. If he gets proper guidance and training he can easily be Indiaâs left hand pacer. One we are looking desperately after Zaheer Khan. #LSGvGT #TATAIPL2022 pic.twitter.com/UAuB3Q6w2Y
â Amit Mishra (@MishiAmit) May 10, 2022
21 ഓവര്‍ മൊഹ്‌സിന്‍ ഈ സീസണില്‍ എറിഞ്ഞപ്പോള്‍ 126 ഡെലിവറികളില്‍ നിന്ന് സിക്‌സ് വഴങ്ങിയത് രണ്ട് വട്ടം മാത്രം. വളരെ വിരളമായി മാത്രമാണ് മൊഹ്‌സിനില്‍ നിന്ന് മോശം പന്കുകള്‍ വരുന്നത് എന്ന് മുന്‍ താരം അമിത് മിശ്രയും ചൂണ്ടിക്കാണിക്കുന്നു.
വേണ്ട മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും ലഭിച്ചാല്‍ വളരെ എളുപ്പണം ഇന്ത്യയുടെ ഇടം കയ്യന്‍ പേസറായി മൊഹ്‌സിന്‍ മാറും. സഹീര്‍ ഖാന് ശേഷം നമ്മള്‍ കാത്ത് കാത്തിരിക്കുന്ന ആളാവും, അമിത് മിശ്ര ട്വിറ്ററില്‍ കുറിച്ചു.ഉത്തര്‍പ്രദേശില്‍ നിന്നുള്ള മൊഹ്‌സിനെ 20 ലക്ഷം രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിലെത്തിച്ചത്
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്ക്'; യൂടേണ്‍ അടിച്ച് അമേരിക്ക, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ കരാര്‍

ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

മുത്തങ്ങ സമരത്തിനിടെ പൊലീസ് മര്‍ദ്ദനമേറ്റ കെ കെ സുരേന്ദ്രന് ഒടുവില്‍ നീതി; 12.5 ലക്ഷം രൂപ നല്കാന് സര്‍ക്കാര്‍ ഉത്തരവ്

Related News


ഉടുമ്പന്‍ചോലയില്‍ കെകെ ജയചന്ദ്രനെ പരാജയപ്പെടുത്താന്‍ സിപിഎം നേതാക്കള്‍ സമീപിച്ചു; വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ്

ഡല്‍ഹിയില്‍ 'ലോക്ക്ഡൗണ്‍'; കെകെ സുരേന്ദ്രന് ഒടുവില്‍ നീതി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
