
വേഗം മണിക്കൂറിൽ 146 കിലോമീറ്റർ! വൈഭവിന്റെ സഹതാരം, ഇന്ത്യയുടെ ഭാവി 'തീപ്പൊരി പേസർ' (വിഡിയോ)
വൈഭവ് സൂര്യവംശിക്കൊപ്പം ഇന്ത്യക്ക് അണ്ടർ 19 ലോകകപ്പ് സമ്മാനിച്ച താരം

ചെന്നൈ: മണിക്കൂറിൽ 146 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ് അമ്പരപ്പിച്ച് ഇന്ത്യൻ കൗമാര താരം ദീപേഷ് ദേവേന്ദ്രൻ. തമിഴ്നാട് പ്രീമിയർ ലീഗിൽ മധുര പാന്തേഴ്സിനു വേണ്ടി കളിക്കുന്ന 18കാരൻ ട്രിച്ചി ഗ്രാൻഡ് ചോളാസിനെതിരായ പോരാട്ടത്തിലാണ് 146 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞത്. മത്സരത്തിലുടനീളം 140 കിലോമീറ്റർ വേഗം നിലനിർത്താനും താരത്തിനു സാധിച്ചു.
ഇന്ത്യൻ ക്രിക്കറ്റിൽ വളർന്നു വരുന്ന പ്രതിഭകളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതു കൂടിയാണ് ദീപേഷിന്റെ പ്രകടനം. വൈഭവ് സൂര്യവംശി, ആയുഷ് മാത്രെ, ഹെനിൽ പട്ടേൽ, ആർഎസ് അംബരീഷ് അടക്കമുള്ള താരങ്ങളെല്ലാം സമീപ കാലത്ത് ഐപിഎൽ അടക്കമുള്ള വിവിധ പോരാട്ടങ്ങളിൽ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. ആ നിരയിലേക്കേണ് ദീപേഷിന്റെ പ്രകടനവും വരുന്നത്.
WHAT TO READ NEXT

ഗില്ലും കളിക്കില്ലേ? പരിക്കേറ്റത് 2 തവണ! ഇന്ത്യ കടുത്ത ആശങ്കയിൽ
അണ്ടർ 19 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച പ്രതിഭകളാണ് ഇവരെല്ലാം. ഈ കൂട്ടത്തിൽ തന്നെയാണ് ദീപേഷും. താരവും ഇന്ത്യക്ക് ലോകകപ്പ് സമ്മാനിക്കുന്നതിൽ നിർണായകമായിരുന്നു. വലം കൈയൻ പേസറായ ദീപേഷും ഇന്ത്യൻ സീനിയർ ടീമിനായി കളിക്കുന്നത് സ്വപ്നം കാണുന്നുണ്ട്. അതിനായുള്ള കഠിന പരിശ്രമത്തിലാണ് 18കാരൻ. ദീപേന്ദ്രന്റെ അച്ഛനും മുൻ ക്രിക്കറ്റ് താരമാണ്. അദ്ദേഹവും തമിഴ്നാടിനായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്.
WHAT TO READ NEXT

'എല്ലാത്തിനും ഉത്തരം വേണം'; ലങ്കൻ ടെസ്റ്റിന് മുൻപ് താരങ്ങളോട് ഗംഭീർ
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
fast bowler Deepesh Devendran, The right-arm pacer is currently playing for Madurai Panthers in the Tamil Nadu Premier League
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



