രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തിലാണ് വസീം ജാഫര്‍ മറ്റൊരു നാഴിക കല്ലുകൂടി പിന്നിട്ടത്

Last Updated :20 January 2024, 8:18 am IST

News Now

വിദര്‍ഭ: ഡൊമസ്റ്റിക് ക്രിക്കറ്റിലെ റണ്‍വേട്ട തുടര്‍ന്ന് വസീം ജാഫര്‍. രഞ്ജി ട്രോഫിയില്‍ 12,000 റണ്‍സ് കണ്ടെത്തുന്ന ആദ്യ താരം എന്ന നേട്ടത്തിലേക്കാണ് വിദര്‍ഭ ബാറ്റ്‌സ്മാന്‍ എത്തിയത്. രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തിലാണ് വസീം ജാഫര്‍ മറ്റൊരു നാഴിക കല്ലുകൂടി പിന്നിട്ടത്.

വിദര്‍ഭയ്ക്ക് പുറമെ മുംബൈയ്ക്ക് വേണ്ടിയും വസീം ജാഫര്‍ രഞ്ജി ട്രോഫി കളിച്ചിട്ടുണ്ട്. 2019-2020 സീസണിന് മുന്‍പ് 11,775 റണ്‍സായിരുന്നു ജാഫറിന്റെ സമ്പാദ്യം. ഈ സീസണില്‍ 150ാം രഞ്ജി ട്രോഫി മത്സരം കളിച്ചും ജാഫര്‍ ചരിത്രം തീര്‍ത്തിരുന്നു.

രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിനേയും, റണ്‍വേട്ട നടത്തിയതിന്റേയും റെക്കോര്‍ഡ് ഇപ്പോള്‍ വസീം ജാഫറിന്റെ പേരിലാണ്. 1996-97ലാണ് വസീം ജാഫര്‍ ഡൊമസ്റ്റിക് ക്രിക്കറ്റില്‍ അരങ്ങേറിയത്. ഡൊമസ്റ്റിക് ക്രിക്കറ്റിലെ മികച്ച പ്രകടനം ഇന്ത്യന്‍ ടീമിലേക്കും വസീം ജാഫറെ എത്തിച്ചു.

ഇന്ത്യക്ക് വേണ്ടി 31 ടെസ്റ്റുകള്‍ കളിച്ച ജാഫര്‍ 2 ഏകദിനങ്ങളിലും ഇന്ത്യക്കായി കുപ്പായമണിഞ്ഞു. 2008ല്‍ സൗത്ത് ആഫ്രിക്കക്കെതിരെയാണ് വസീം ജാഫര്‍ അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

150 കളികള്‍, 12,000 റണ്‍സ്; രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി വസീം ജാഫര്‍