
News Now
നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്ക്രീന്, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന് ലാലേട്ടനും; റെക്കോര്ഡ് റിലീസായി ജയിലര് 2 നാളെ

ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 13 കോടി രൂപയോളമാണ് കോഹ്ലിയും അനുഷ്കയും ചേർന്ന് കെറ്റോ ക്യാംപെയ്നിലൂടെ സമാഹരിച്ചത്. അതിന് പിന്നാലെ ഒരു കുട്ടിയുടെ ചികിത്സയ്ക്കായി ലോകത്തിലെ ഏറ്റവും വില കൂടിയ മരുന്ന് വാങ്ങാനുള്ള പണം സമാഹരിക്കാനും കോഹ് ലിയും അനുഷ്കയും ഒന്നിച്ച് ഇറങ്ങി. 16 കോടി രൂപയാണ് ഇരുവരുടേയും സഹായത്തോടെ സമാഹരിക്കാനായത്.
അയാൻഷ് ഗുപ്ത എന്ന കുരുന്നിന്റെ ചികിത്സയ്ക്ക് 16 കോടി രൂപയുടെ മരുന്നാണ് വേണ്ടിയിരുന്നത്. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അസുഖമായിരുന്നു കുഞ്ഞിന്. 16 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞതിന് പിന്നാലെ കുഞ്ഞിന്റെ മാതാപിതാക്കൾ കോഹ് ലിക്കും അനുഷ്കയ്ക്കും നന്ദി അറിയിച്ച് ട്വിറ്ററിലെത്തി.
ഒരു സിക്സ് പറത്തി ജീവിതത്തിലെ ഈ മത്സരത്തിൽ ജയിക്കാൻ നിങ്ങൾ ഞങ്ങളെ സഹായിച്ചു.നിങ്ങളുടെ സഹായത്തിന് എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു, കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. സേവ് അയാൻഷ് ഗുപ്ത എന്ന പേരിൽ ട്വിറ്റർ അക്കൗണ്ടും 16 കോടി രൂപ സമാഹരിക്കാൻ സാധിച്ചതായി അറിയിച്ചു. എന്നാൽ എത്ര രൂപയാണ് ഇതിലേക്ക് കോഹ് ലിയും അനുഷ്കയും നൽകിയത് എന്ന് പുറത്തുവിട്ടിട്ടില്ല.
@imVkohli & @AnushkaSharma - we always loved you as fans. But what you have done for Ayaansh and this campaign is beyond what we expected. Thanks for your generosity. You helped us win this match of life with a six! Will always be indebted for your help to #saveayaanshgupta pic.twitter.com/vJUozH2o2r
â AyaanshFightsSMA (@FightsSma) May 23, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


