
News Now
കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

'കിഫ്ബി... ധൂർത്തിന്റെ സ്വതന്ത്ര സാമ്രാജ്യം', രാഹുൽ ഗാന്ധിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും
മുംബൈ: ബിസിസിഐ ലഗേജുകളുടെ ഭാരത്തില് നിയന്ത്രണമേര്പ്പെടുത്തിയത് സൂപ്പര്താരം വന് ബാധ്യതയുണ്ടാക്കിയതിനാലാണെന്ന് റിപ്പോര്ട്ട്. ഓസീസ് മണ്ണില് ബോര്ഡര് ഗാവസ്കര് ട്രോഫിക്കായി പോയ ഒരു താരം 250 കിലോയിലധികമുള്ള ലഗേജാണ് കൊണ്ടുപോയതെന്നും ഇത് അധിക ചെലവ് വരുത്തിവെച്ചെന്നുമാണ് റിപ്പോര്ട്ട്.
ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കായി ഈ താരം 27 ബാഗുകളുമായാണ് പോയത്. ഈ ബാഗുകള് താരത്തിന്റേതുമാത്രമല്ല. കുടുംബാംഗങ്ങളുടെയും പേഴ്സണല് അസിസ്റ്റന്റിന്റേയും ഉള്പ്പെടെയാണെന്നും റിപ്പോര്ട്ടില് പറയുന്നു. 17 ബാറ്റുകളും ഈ താരം ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോയെന്നും ടീമിലെ സൂപ്പര് താരമാണിതെന്നും സൂചനയുണ്ട്.
ഇതുകൂടാതെ താരം ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങള് ചുറ്റിക്കറങ്ങിയ വകയിലും ബിസിസിഐക്ക് ലക്ഷങ്ങളുടെ ബാധ്യതയുണ്ടാക്കി. ഇതിന് പിന്നാലെയാണ് ബിസിസിഐ ടീമിലെ കളിക്കാര്ക്കും കുടുംബങ്ങള്ക്കും പുതിയ നിയന്ത്രണങ്ങള് ഏര്പ്പെടുത്തിതതെന്നുമാണ് റിപ്പോര്ട്ട്.
ചാംപ്യന്സ് ട്രോഫി തുടങ്ങാനിരിക്കെ ബിസിസിഐ താരങ്ങള്ക്കായി കര്ശന മാര്ഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ടീമിന്റെ അച്ചടക്കം ഉറപ്പാക്കുന്നതാണ് ബിസിസിഐ നീക്കം. താരങ്ങള്ക്ക് കുടുംബാംഗങ്ങള്ക്കൊപ്പമുള്ള യാത്രയ്ക്കും വിലക്കുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



