1800 രൂപ കൂടി നല്‍കാനുണ്ട്, ധോനിയുടെ കടം വിവാദമാവുന്നു

ജൂലൈയില്‍ സമര്‍പ്പിക്ക ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് 1,800 രൂപ ധോനി നല്‍കാനുണ്ടെന്ന് പറയുന്നത്

Last Updated :20 January 2024, 8:29 am IST

റാഞ്ചി: ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് ധോനി 1800 രൂപ നല്‍കാനുണ്ടെന്നതിനെ ചൊല്ലി വിവാദം. മുന്‍ ക്രിക്കറ്റ് താരവും ആക്ടിവിസ്റ്റുമായ ഷേശ് നാഥ് പതക്, ഏതാനും വിദ്യാര്‍ഥികള്‍, ആരാധകര്‍ എന്നിവര്‍ ചേര്‍ന്ന് ഈ തുക ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന് നല്‍കാന്‍ ശ്രമിക്കുകയും ചെയ്തു. 

ജൂലൈയില്‍ സമര്‍പ്പിക്ക ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് 1,800 രൂപ ധോനി നല്‍കാനുണ്ടെന്ന് പറയുന്നത്. എന്നാല്‍ എന്തിലേക്കാണ് ഈ 1800 രൂപ എന്ന വ്യക്തമല്ല. ആജിവനാന്ത മെമ്പര്‍ഷിപ്പിന് 10000 രൂപയാണെന്നും, ഇതില്‍ ജിഎസ്ടിയാണ് 1800 രൂപയെന്നുമാണ് സംഭവം വിവാദമായതോടെ വിശദീകരണം. 

ധോനിയുടെ വീട്ടില്‍ എത്തി ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ 10000 രൂപയുടെ ചെക്ക് വാങ്ങിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ എന്തുകൊണ്ട് ജിഎസ്ടി തുകയും ചേര്‍ത്ത് വാങ്ങിയില്ലെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. ധോനി നല്‍കാനുള്ള 1800 രൂപ പോസ്റ്റ് വഴി അയക്കാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.

ഈ തുക നല്‍കാന്‍ പ്രതിഷേധക്കാരെ ധോനി ചട്ടംകെട്ടിയിട്ടുണ്ടോ എന്നായിരുന്നു ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് സഹേയുടെ ചോദ്യം. ധോനിക്ക് മാത്രമാണ് ഈ തുക കൈമാറാന്‍ അവകാശം. ഇത്രയും തുക നല്‍കാനുണ്ടെന്ന് ധോനിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now

1800 രൂപ കൂടി നല്‍കാനുണ്ട്, ധോനിയുടെ കടം വിവാദമാവുന്നു