അല്‍ നസറുമായുള്ള ക്രിസ്റ്റിയാനോയുടെ കരാറില്‍ ഇത് സംബന്ധിച്ച് വ്യവസ്ഥകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

ഫോട്ടോ: ട്വിറ്റർ
Last Updated :20 January 2024, 9:15 am IST

News Now

റിയാദ്: പ്രീമിയര്‍ ലീഗ് ക്ലബിലേക്കോ അല്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ക്ലബിലേക്കോ മടങ്ങി പോകാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. അല്‍ നസറുമായുള്ള ക്രിസ്റ്റിയാനോയുടെ കരാറില്‍ ഇത് സംബന്ധിച്ച് വ്യവസ്ഥകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

അടുത്ത സീസണില്‍ ന്യൂകാസിലിലേക്ക് എത്താന്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ശ്രമിച്ചേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ ടോപ് നാലില്‍ ഫിനിഷ് ചെയ്ത് ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടിയാല്‍ മാത്രമാവും അത്.

മൂന്നാം സ്ഥാനത്താണ് ന്യൂകാസില്‍

നിലവില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാം സ്ഥാനത്താണ് ന്യൂകാസില്‍. അല്‍ നസര്‍ വിട്ട് വീണ്ടും യൂറോപ്പിലേക്ക് ചേക്കേറാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സഹായിക്കുന്ന രണ്ട് വ്യവസ്ഥകളാണ് കരാറില്‍ ഉള്ളതെന്നാണ് സ്പാനിഷ് മാധ്യമമായ മാര്‍ക റിപ്പോര്‍ട്ട് ചെയ്യുന്നത്. 

2025 വരെയാണ് അല്‍ നസറുമായി ക്രിസ്റ്റ്യാനോയ്ക്ക് കരാറുള്ളത്. ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ക്ലബിലേക്ക് മാറാനുള്ള താത്പര്യം മാഞ്ചസ്റ്റര്‍ യുനൈറ്റഡിലായിരിക്കുമ്പോള്‍ മുതല്‍ ക്രിസ്റ്റിയാനോ പ്രകടമാക്കിയിരുന്നു. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടാനായിരുന്നില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates