28കാരൻ ദീപക് ചഹറിന്റെ പ്രായം 48! നന്ദി വിക്കിപീഡിയ; ഒടുവിൽ അവന് എന്നേക്കാൾ പ്രായമായെന്ന ട്രോളുമായി സഹോദരി

ദീപക്കും സഹാേദരി മാൽതിയും/ ട്വിറ്റർ
Last Updated :20 January 2024, 8:40 am IST

News Now

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ യുവതാരം ദീപക് ചഹറിന്റെ പ്രായം തെറ്റായി രേഖപ്പെടുത്തി വിക്കിപീഡിയ. 28 വയസ് പ്രായമുള്ള താരത്തിന് 48 വയസണെന്നാണു വിക്കിപീഡിയയിലെ കണ്ടെത്തൽ. 1992 ഓഗസ്റ്റ് ഏഴിനാണു താരം ജനിച്ചത്.  പിഴവ് കണ്ടെത്തിയതാകട്ടെ ദീപക്കിന്റെ മൂത്ത സഹോദരി മാൽതി ചഹർ. 

തെറ്റായ വിവരങ്ങളുടെ സ്ക്രീൻ ഷോട്ട് അടക്കം അവർ ട്വിറ്ററിൽ പങ്കു വയ്ക്കുകയും ചെയ്തു. വിക്കിപീഡിയയ്ക്കു നന്ദിയുണ്ട്. ഒടുവിൽ ദീപക്കിന് എന്നേക്കാൾ പ്രായമായി. 48 വയസുള്ള ഏറ്റവും ഫിറ്റായ താരം– മാൽതി ട്വീറ്റ് ചെയ്തു. 1972 ഓഗസ്റ്റ് ഏഴിനാണ് ദീപക് ചാഹർ ജനിച്ചതെന്നാണു വിക്കിപീഡിയയിലെ വിവരം.

കഴിഞ്ഞ വർഷം ഡിസംബറിൽ ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിലാണ് ദീപക് ഒടുവിൽ ഇന്ത്യയ്ക്കായി കളിച്ചത്. മൂന്ന് മത്സരങ്ങളിലും താരം കളിക്കാനിറങ്ങി. എങ്കിലും ഒരു വിക്കറ്റ് മാത്രമാണു നേടിയത്. പിന്നീട് സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാൻ ടീമിലുമെത്തി. രാജസ്ഥാനു വേണ്ടിയും തിളങ്ങാനായില്ല.

ഇന്ത്യയ്ക്കായി 13 രാജ്യാന്തര ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും ദീപക് ചാഹർ കളിച്ചിട്ടുണ്ട്. ടി20യിൽ 18 ഉം ഏകദിനത്തിൽ രണ്ട് വിക്കറ്റുകളും ചഹറിന് സ്വന്തം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates