ഏഴാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനു രക്ഷയായത്. താരം പുറത്താകാതെ 78 പന്തില്‍ 95 റണ്‍സെടുത്തു

ചിത്രം: ട്വിറ്റർ
Last Updated :20 January 2024, 9:25 am IST

News Now

ലണ്ടന്‍: കൂട്ടത്തകര്‍ച്ചയില്‍ നിന്നു പൊരുതി കയറി ഇംഗ്ലണ്ട്. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിന പോരാട്ടത്തില്‍ ഇംഗ്ലണ്ട് 34 ഓവറില്‍ എടുത്തത് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സ്. മഴയെ തുടര്‍ന്നു മത്സരം 34 ഓവറാക്കി ചുരുക്കിയിരുന്നു. 

ട്രെന്റ് ബോള്‍ട്ടിന്റെ മാരക ബൗളിങില്‍ തുടക്കത്തില്‍ ഇംഗ്ലണ്ട് ആടിയുലഞ്ഞു. 55 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റുകള്‍ നിലംപൊത്തി. 

ഏഴാമനായി ക്രീസിലെത്തിയ ലിയാം ലിവിങ്സ്റ്റന്റെ വെടിക്കെട്ട് ബാറ്റിങാണ് ഇംഗ്ലണ്ടിനു രക്ഷയായത്. താരം പുറത്താകാതെ 78 പന്തില്‍ 95 റണ്‍സെടുത്തു. ഒന്‍പത് ഫോറും ഒരു സിക്‌സും താരം തൂക്കി. 

ക്യാപ്റ്റന്‍ ജോസ് ബട്‌ലറാണ് പോരാട്ടത്തിനു തുടക്കമിട്ടത്. താരം 25 പന്തില്‍ 30 റണ്‍സെടുത്തു. മൊയീന്‍ അലി (33), സാം കറന്‍ (42) എന്നിവരും ലിവിങ്‌സറ്റനെ പിന്തുണച്ചതോടെയാണ് ഇംഗ്ലണ്ട് കര കയറിയത്. 

ന്യൂസിലന്‍ഡിനായി ബോള്‍ട്ട് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി രണ്ട് വിക്കറ്റുകളും വീഴ്ത്തി. മാറ്റ് ഹെന്റി, മിച്ചല്‍ സാന്റ്‌നര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates