
ടോസ് ദക്ഷിണാഫ്രിക്കയ്ക്ക്; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
ഒന്നാം പോരാട്ടത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കുന്നത്
കട്ടക്ക്: ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടി20 പോരാട്ടം അല്‍പ്പ സമയത്തിനകം. ടോസ് നേടി ദക്ഷിണാഫ്രിക്ക ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഒന്നാം പോരാട്ടത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ ഇറക്കുന്നത്.
രണ്ട് മാറ്റങ്ങളുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പരിക്കേറ്റ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റന്‍ ഡി കോക്ക് പുറത്ത്. ട്രിസ്റ്റന്‍ സ്റ്റബ്‌സും ഇന്ന് കളിക്കില്ല. ഇരുവര്‍ക്കും പകരം റീസ ഹെന്റിക്‌സും ഹെന്റിച് ക്ലാസനും ടീമില്‍ ഇടംപിടിച്ചു.
ഡല്‍ഹിയില്‍ നടന്ന ആദ്യ ടി20യില്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിയാതെ പോയത് ഇന്ത്യക്ക് ആശങ്കയാണ്. കട്ടക്കില്‍ ഇന്ന് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുകയാവും ഋഷഭ് പന്തും കൂട്ടരും ലക്ഷ്യമിടുക.
ഡെത്ത് ബൗളിങ് ആണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ഭുവി, ഹര്‍ഷല്‍ പട്ടേല്‍ എന്നീ ഡെത്ത് ബൗളര്‍മാര്‍ ഉണ്ടായിട്ടും റണ്‍ ഒഴുക്ക് തടയാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല.
ഋഷഭ് പന്തിന്റെ ബൗളിങ് ചെയ്ഞ്ചുകള്‍ നിര്‍ണായകമാവും. ആദ്യ ടി20യില്‍ ചഹലിന് ഓവര്‍ നല്‍കിയ വിധവും ക്വാട്ട പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നത് ചോദ്യം ചെയ്യപ്പെട്ടിരുന്നു. കട്ടക്കിലേത് സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചാണ്. റണ്‍ ഉയര്‍ത്താന്‍ ഇവിടെ പ്രയാസപ്പെടും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



