
News Now
സക്സോണി: 64 മില്യണ് പൗണ്ടിന് ലിവര്പൂള് ഡാര്വിന് നൂനെസിനെ സ്വന്തമാക്കിയപ്പോള് ട്രോളുമായി നിറഞ്ഞവര്ക്ക് മറുപടി. പ്രീസീസണ് സൗഹൃദ മത്സരത്തില് ജര്മന് ക്ലബായ ലൈപ്സീഗിനെ എതിരെ 45 മിനിറ്റില് നാല് ഗോളുകളാണ് നുനെസ് അടിച്ചുകൂട്ടിയത്.
പ്രീസീസണില് മാഞ്ചസ്റ്റര് യുനൈറ്റഡിനെതിരെ ഉള്പ്പെടെ അവസരം നഷ്ടപ്പെടുത്തിയതോടെ നൂനെസിന് നേരെ വിമര്ശനങ്ങള് ശക്തമായിരുന്നു. ടീമിനോട് ഇണങ്ങാന് ആറ് മുതല് 9 മാസം വരെ നൂനെസിന് വേണ്ടി വരും എന്നാണ് വിമര്ശകര് അഭിപ്രായപ്പെട്ടത്. എന്നാല് ക്ലോപ്പിനും സംഘത്തിനും ഒപ്പം ചേര്ന്നതിന് ശേഷം മൂന്നാമത്തെ മത്സരത്തില് തന്നെ നൂനെസ് വരവറിയിച്ച് കഴിഞ്ഞു.
Time to enjoy @Darwinn99's first-ever hat-trick for the Reds pic.twitter.com/vztvgVwHzx
â Liverpool FC (@LFC) July 21, 2022
ലൈപ്സീഗിന് എതിരെ രണ്ടാം പകുതിയിലാണ് നൂനെസിനെ ക്ലോപ്പ് ഗ്രൗണ്ടിലേക്ക് ഇറക്കിയത്. ഫിര്മിനോയ്ക്ക് പകരമായിരുന്നു ഇത്. 8ാം മിനിറ്റില് സല നേടിയ ഗോളിലൂടെ ലിവര്പൂള് മുന്പിലെത്തിയിരുന്നു. 48ാം മിനിറ്റില് പെനാല്റ്റിയിലൂടെ നൂനെസ് ഗോള് വേട്ട തുടങ്ങി. ലൂസി ഡയസിനെ ലൈപ്സീഗ് ഗോള് കീപ്പര് വീഴ്ത്തിയതിനായിരുന്നു പെനാല്റ്റി.
സലയാണ് ലിവര്പൂളിന്റെ പ്രധാന പെനാല്റ്റി ടേക്കര്. എന്നാല് ഇവിടെ നൂനസിന് സല അവസരം നല്കി. പിന്നാലെ 51,68,90 മിനിറ്റുകളില് ഡാര്വിന് നൂനെസ് ഗോള് കണ്ടെത്തി. കളത്തിലിറങ്ങി 23 മിനിറ്റിനുള്ളിലാണ് നൂനെസ് ഹാട്രിക് തികച്ചത്. സ്ലാട്ടന് ഇബ്രാഹിമോവിച്ച് ഉള്പ്പെടെയുള്ള താരങ്ങളോടാണ് നൂനെസിനെ ഇപ്പോള് താരതമ്യപ്പെടുത്തുന്നത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





