
News Now
തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഫര്ഹാന് പാക് നായകനായപ്പോള് ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്ഡ് തകര്ത്തു; പരമ്പരയിലെ താരം

Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ഇന് ബില്റ്റ് കൂളിങ് ഫാന്, 200 എംപി കാമറ, 9000 എംഎഎച്ച് ബാറ്ററി; വരുന്നു റിയല്മിയുടെ ഗെയിമിങ് ഫ്ലാഗ്ഷിപ്പ് ഫോണ്

ദുബായ്: 56 ലീഗ് ഘട്ട മത്സരങ്ങളാണ് ഐപിഎല്ലിനുള്ളത്. ഇതില് 47 മത്സരങ്ങളും യുഎഇയില് പിന്നിട്ടു കഴിഞ്ഞു. എന്നാല് ഇപ്പോഴും ഏഴ് ടീമുകളില് ഒന്ന് പോലും ഔദ്യോഗികമായി പ്ലേഓഫ് ഉറപ്പിച്ചിട്ടില്ല. ഇത്രയും മത്സരങ്ങള് പിന്നിടുമ്പോഴും ഒരു ടീം പോലും പ്ലേഓഫ് ഉറപ്പിക്കാതെ വരുന്നത് ഐപിഎല് ചരിത്രത്തില് ആദ്യമാണ്.
ലീഗ് ഘട്ട മത്സരങ്ങളുടെ 83.92 ശതമാനവും, മുഴുവന് ടൂര്ണമെന്റിലെ 78.33 ശതമാനവും മത്സരങ്ങള് പിന്നിട്ട് കഴിഞ്ഞു. ഇന്ന് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്സും ഏറ്റുമുട്ടുമ്പോള് പ്ലേഓഫില് ആദ്യം കടക്കുന്ന ടീം ആര് എന്നതില് തീരുമാനമാവും.
11 കളിയില് നിന്ന് ഏഴ് ജയവും നാല് തോല്വിയുമായി പോയിന്റ് ടേബിളില് ഒന്നാം സ്ഥാനത്ത് നില്ക്കുന്ന മുംബൈക്ക് 14 പോയിന്റാണ് ഉള്ളത്. 14 പോയിന്റാണ് ബാംഗ്ലൂരിനും. ജയിച്ചാല് 16 പോയിന്റോടെ ഇവരില് ഒരാള്ക്ക് പ്ലേഓഫ് ഉറപ്പിക്കാം.
സണ്റൈസേഴ്സിന് എതിരായ കളിയില് ജയം പിടിച്ചിരുന്നു എങ്കില് സീസണില് ആദ്യം പ്ലേഓഫ് കടക്കുന്ന ടീം എന്ന നേട്ടത്തിലേക്ക് ഡല്ഹിക്ക് എത്താമായിരുന്നു. എന്നാല് 88 റണ്സിന്റെ കൂറ്റന് തോല്വിയിലേക്കാണ് ഡല്ഹി വീണത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

