
News Now
കുറഞ്ഞ ചെലവില് മികച്ച ലാഭം, പ്രമേഹ രോഗികള്ക്കും അനുയോജ്യമായ പാഷന് ഫ്രൂട്ട്; എളുപ്പമാണ് കൃഷിയും പരിപാലനവും

വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ലഖ്നൗ: സ്വന്തം തട്ടകത്തില് കരുത്തരായ മുംബൈ ഇന്ത്യന്സിനെ വീഴ്ത്തി ലഖ്നൗ സൂപ്പര് ജയന്റ്സ് ഐപിഎല് പ്ലേ ഓഫിനോട് കൂടുതല് അടുത്തു. മത്സരത്തില് മാര്ക്കസ് സ്റ്റോയിനിസിന്റെ തകര്പ്പന് ബാറ്റിങാണ് ഒരുവേള ഭേദപ്പെട്ട സ്കോര് നേടുമോ എന്നു സംശയിച്ച ടീമിന് തുണയായത്.
സ്റ്റോയിനിസിന്റെ കൂറ്റനടി കണ്ട് അസ്വസ്ഥനാകുന്ന മുംബൈ ക്യാപ്റ്റന് രോഹിത് ശര്മയുടേയും ഓസീസ് താരത്തിന്റെ ബാറ്റിങ് കണ്ട് എഴുന്നേറ്റ് നിന്നു കൈയടിച്ച ലഖ്നൗ മെന്റര് ഗൗതം ഗംഭീറിന്റേയും വൈകാരിക നിമിഷങ്ങളുടെ വീഡിയോ ഇപ്പോള് സാമൂഹിക മാധ്യമങ്ങളില് നിറയുകയാണ്. താരത്തിന്റെ കടന്നാക്രമണത്തിന്റെ സവിശേഷത ഇരുവരുടേയും ശരീര ഭാഷയില് നിന്നുതന്നെ വായിച്ചെടുക്കാം.
A gigantic to reach his fiftyÂ
â IndianPremierLeague (@IPL) May 16, 2023
This has been a splendid innings from @MStoinisÂ
Follow the match  https://t.co/yxOTeCROIh #TATAIPL | #LSGvMI pic.twitter.com/C4wSiSygTv
47 പന്തില് എട്ട് സിക്സും നാല് ഫോറും സഹിതം 89 റണ്സാണ് താരം വാരിയത്. ആദ്യ ഏഴ് ഓവറില് മൂന്ന് വിക്കറ്റുകള് നഷ്ടമായി പരുങ്ങിയ സമയത്തായിരുന്നു സ്റ്റോയിനിസിന്റെ തകര്പ്പന് ഇന്നിങ്സ്.
â Billu Pinki (@BilluPinkiSabu) May 17, 2023
മത്സരത്തില് മുംബൈ ഇന്ത്യന്സ് താരം ക്രിസ് ജോര്ദാനെ അടിച്ചു പറത്തിയ സ്റ്റോയിനിസിന്റെ മികവാണ് ഒരേസമയം രോഹിതിന്റെ നിരാശയ്ക്കും ഗംഭീറിന്റെ ആനന്ദത്തിനും കാരണമായത്. ജോര്ദാന്റെ ഒറ്റ ഓവറില് 24 റണ്സാണ് സ്റ്റോയിനിസ് അടിച്ചത്. 18ാം ഓവറിലായിരുന്നു ഈ കടന്നാക്രമണം. രണ്ട് സിക്സും നാല് ഫോറുമാണ് ഈ ഓവറില് നേടിയത്.
ഒന്നാം പന്തില് സിക്സ് അടിച്ച സ്റ്റോയിനിസ് രണ്ടാം പന്തില് റണ്ണെടുത്തില്ല. മൂന്ന്, നാല് പന്തുകള് ഫോര്. അഞ്ചാം പന്തില് സിക്സ്. ആറാം പന്തില് ഫോര്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



