
ചിലിക്കെതിരെ 66 ടച്ചുകൾ, ഉറുഗ്വേയ്ക്കെതിരെ 78; പാരാഗ്വേക്കെതിരേയും വിശ്രമമില്ലാതെ മെസി
കോപ്പ അമേരിക്കയിൽ പാരാഗ്വേയ്ക്കെതിരായ മത്സരത്തിന് മുൻപ് സൂപ്പർ താരം മെസിക്ക് വിശ്രമം അനുവദിക്കുന്നത് പരിശീലകൻ സ്കലോനി പരിഗണിച്ചിരുന്നു

കോപ്പ അമേരിക്കയിൽ പാരാഗ്വേയ്ക്കെതിരായ മത്സരത്തിന് മുൻപ് സൂപ്പർ താരം മെസിക്ക് വിശ്രമം അനുവദിക്കുന്നത് പരിശീലകൻ സ്കലോനി പരിഗണിച്ചിരുന്നു. എന്നാൽ പാരാഗ്വേയ്ക്കെതിരേയും അർജന്റീനയുടെ പ്രധാന പോരാളിയായത് മെസി. കളിക്കാരുടെ ഫിസിക്കൽ കണ്ടീഷൻ മോശമാകുന്നതിന്റെ സൂചന നൽകുകയാണ് സ്കലോനി ഇപ്പോൾ.
മെസി തങ്ങളുടെ കഴിഞ്ഞ നാല് മത്സരങ്ങളിലും കളിച്ചിരുന്നു. അതിനാൽ മെസിയെ ആശ്രയിക്കാതെ കളിക്കുക എന്നത് പ്രയാസമാണ്, പാരാഗ്വേയ്ക്കെതിരെ അർജന്റീന ജയം പിടിച്ചതിന് പിന്നാലെ സ്കലോനി പറഞ്ഞു. കളിക്കാരുടെ ഫിസിക്കൻ കണ്ടീഷനാണ് ഇപ്പോൾ എന്നെ ആശങ്കപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അർജന്റീനയുടെ കഴിഞ്ഞ മൂന്ന് കളിയിലും മെസിയായിരുന്നു അവരുടെ ആക്ടീവ് കളിക്കാരിൽ ഒരാൾ. മത്സര സമയം മുഴുവൻ മെസി ക്രീസിൽ നിന്നു. എല്ലായ്പ്പോഴത്തേയും പോലെ പന്തിന് വേണ്ടിയുള്ള പൊരുതൽ അവസാനിപ്പിച്ചില്ല. ചിലിക്കെതിരെ അർജന്റീനിയൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ടച്ചുകൾ മെസിയിൽ നിന്നായിരുന്നു. ഉറുഗ്വേയ്ക്ക് എതിരെ റോഡ്രിഗോ ഡി പോളിനൊപ്പം 78.
#CopaAmérica
â Copa América (@CopaAmerica) June 22, 2021
¡Otro más! Lionel Messi siempre acecha con la pelota quieta
Argentina Paraguay #VibraElContinente #VibraOContinente pic.twitter.com/2CUaFjX7Nh
പാരാഗ്വേയ്ക്ക് എതിരെ അർജന്റീനിയൻ പ്രതിരോധ നിര താരം മൊലിനയ്ക്കാണ് മെസിയേക്കാൾ കൂടുതൽ ടച്ചുകളുണ്ടായത്. പാരാഗ്വേയ്ക്ക് എതിരെ ഇറങ്ങിയപ്പോൾ അത് മെസിയുടെ അർജന്റീനയ്ക്ക് വേണ്ടിയുള്ള 147ാമത്തെ മത്സരമായി. പാരാഗ്വേയ്ക്ക് എതിരായ മത്സരത്തോടെ കോപ്പയിലെ ക്വാർട്ടർ ഫൈനൽ അർജന്റീന ഉറപ്പിച്ചു. അതിനാൽ അടുത്ത മത്സരത്തിൽ മെസിക്ക് സ്കലോനി വിശ്രമനം അനുവദിച്ചേക്കും. ബൊളിവിയയാണ് ഇനി അർജന്റീനയുടെ മുൻപിലേക്ക് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

അഭിജീത് ദിപ്കെയുടെ മുത്തശ്ശി മരിച്ചു; കസ്റ്റഡിയില്‍ നിന്ന് വിട്ടേക്കും

പ്രതിരോധശേഷി മെച്ചപ്പെടാൻ, ഡയറ്റിൽ ചേർക്കാം ഈ 5 പഴങ്ങൾ


