
News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഫ്രാന്സിനെ തകര്ത്ത സ്വിറ്റ്സര്ലാന്ഡ് മുന്നേറ്റത്തിന് പിന്നാലെ പെനാല്റ്റി ഷൂട്ടൗട്ടിന് മുന്പുള്ള ഷാക്കയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില് ഇപ്പോള് വൈറലാവുന്നത്. ലോക ചാമ്പ്യന്മാരെ തകര്ത്ത പെനാല്റ്റി ഷൂട്ടൗട്ടിന് മുന്പ് ഷാക്ക കൊക്ക കോള കുടിക്കുന്ന വീഡിയോയാണ് ആരാധകരുടെ കണ്ണിലുടക്കുന്നത്.
യൂറോ പ്രസ് കോണ്ഫറന്സിന് ഇടയില് കൊക്ക കോള കുപ്പികള് മാറ്റി വെച്ച ക്രിസ്റ്റിയാനോയുടെ നീക്കം വലിയ ചര്ച്ചയായിരുന്നു. പെനാല്റ്റി ഷൂട്ടൗട്ടിന് മുന്പായി സഹതാരങ്ങളില് ആവേശം ഉണര്ത്താന് തക്ക വാക്കുകളുമായി അവര്ക്കൊപ്പം നില്ക്കുമ്പോഴാണ് ഷാക്ക കൊക്ക കോള കുടിക്കുന്നത്.
പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്ഡോയെ ട്രോളിയും മറ്റും ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില് പടര്ന്നു. വിജയത്തിന്റെ രഹസ്യം കോക്ക് എന്നും ക്രിസ്റ്റിയാനോ കൊക്ക കോള കുടിച്ചിരുന്നെങ്കില് ഇപ്പോള് ക്വാര്ട്ടര് കടക്കാമായിരുന്നു എന്നെല്ലാമാണ് ആരാധകരുടെ വാക്കുകള്.
അധിക സമയത്തും 3-3ന് സമനില പിടിച്ചപ്പോള് പെനാല്റ്റി ഷുട്ടൗട്ടിലേക്ക് കളി നീളുകയായിരുന്നു. ഇവിടെ 4-5ന് സ്വിറ്റ്സര്ലാന്ഡ് ജയിച്ചുകയറി. ഷാക്കയാണ് കളിയിലെ താരമായത്.
Xhaka at full time: âRonaldo shouldâve drank coke, now he would be in the Euro quarter finalsâ
â Madrid Fan (@cristiano_peak) June 28, 2021
pic.twitter.com/VaKEdrDaIM
Winners drink coke pic.twitter.com/tFzEbZB9Ru
â Gang stalker (Delta variant superspreader) (@CokeEnjoyer) June 28, 2021
Coca-Cola headquarters after seeing Xhaka drinking coke. pic.twitter.com/QHNRJfSuw6
â Footy Humour (@FootyHumour) June 28, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


