ഒരു ഡെലിവറി, അതില്‍ നോബോള്‍, വൈഡ്, ബൗണ്‍സര്‍; അമ്പയറേയും ചിരിപ്പിച്ച് ബൂമ്ര

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 30ാം ഓവറിലെ റൂട്ടിന് എതിരായ ബൂമ്രയുടെ ഡെലിവറിയാണ് അമ്പയറേയും ചിരിപ്പിച്ചത്

ലോറന്‍സിന്റെ വിക്കറ്റ് വീഴ്ത്തിയ ബൂമ്രയെ അഭിനന്ദിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍/ഫോട്ടോ: പിടിഐ
Last Updated :20 January 2024, 8:40 am IST

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബൂമ്രയില്‍ നിന്ന് എത്തിയ ഒരു ഡെലിവറിയാണ് ആരാധകരില്‍ കൗതുകം സൃഷ്ടിക്കുന്നത്. ഒരൊറ്റ ഡെലിവറിയില്‍ കണ്ടത് നോബോളും, വൈഡും, ബൗണ്‍സറും...

ഇംഗ്ലണ്ട് ഇന്നിങ്‌സിലെ 30ാം ഓവറിലെ റൂട്ടിന് എതിരായ ബൂമ്രയുടെ ഡെലിവറിയാണ് അമ്പയറേയും ചിരിപ്പിച്ചത്. റൂട്ടിന് എതിരെ ബൗണ്‍സര്‍ എറിയാണ് ബൂമ്ര ലക്ഷ്യം വെച്ചത്. എന്നാല്‍ പിച്ച് ചെയ്ത പന്ത് ഉയര്‍ന്ന് പൊന്തി ലെഗ് സൈഡിലേക്ക് പയി. 

ഇതില്‍ വൈഡും, ബൗണ്‍സര്‍ മുന്നറിയിപ്പുമാണ് അമ്പയര്‍ ആദ്യം വിധിച്ചത്. പിന്നാലെ ബൂമ്ര ഓവര്‍ സ്റ്റെപ്പ് ചെയ്തതായി കണ്ടെത്തിയതോടെ നോബോളും വിളിച്ചു. ചെന്നൈ ടെസ്റ്റിന്റെ ആദ്യ ദിനം ആദ്യ സെഷനില്‍ ലോറന്‍സിനെ മടക്കി ബൂമ്ര ഇന്ത്യക്ക് ബ്രേക്ക് നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now