
കൊല്‍ക്കത്തയ്ക്ക് തിരിച്ചടി; ഐപിഎല്ലില്‍ നിന്ന് പിന്മാറി പാറ്റ് കമിന്‍സ്
ഐപിഎല്‍ പതിനാറാം സീസണ് കളിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചതായി കമിന്‍സ് പറഞ്ഞു
കൊല്‍ക്കത്ത: ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് അടുത്ത ഐപിഎല്‍ സീസണ് കളിക്കില്ല. ഐപിഎല്‍ പതിനാറാം സീസണ് കളിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചതായി കമിന്‍സ് പറഞ്ഞു.
അടുത്ത വര്‍ഷത്തെ ഐപിഎല്‍ കളിക്കേണ്ടതില്ല എന്ന പ്രയാസമേറിയ തീരുമാനത്തിലേക്ക് ഞാന്‍ എത്തി. അടുത്ത 12 മാസം കടുപ്പമേറിയ ടെസ്റ്റ്, ഏകദിന ഷെഡ്യൂളുകളാണ് കാത്തിരിക്കുന്നത്. അതിനാല്‍ ആഷസിനും ലോകകപ്പിനും മുന്‍പായി വിശ്രമം വേണ്ടതുണ്ട്, കമിന്‍സ് പറയുന്നു.
സാഹചര്യം മനസിലാക്കാന്‍ തയ്യാറായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഞാന്‍ നന്ദി പറയുന്നു. അതിഗംഭീരമായ ടീമും സപ്പോര്‍ട്ട് സ്റ്റാഫുമാണ് കൊല്‍ക്കത്തയുടേത്. എത്രയും പെട്ടെന്ന് അവിടേക്ക് തിരികെ എത്താന്‍ സാധിക്കും എന്ന് കരുതുന്നു, കമിന്‍സ് വ്യക്തമാക്കി.
Iâve made the difficult decision to miss next years IPL. The international schedule is packed with Tests and ODIâs for the next 12 months, so will take some rest ahead of an Ashes series and World Cup. pic.twitter.com/Iu0dF73zOW
â Pat Cummins (@patcummins30) November 14, 2022
ഐപിഎല്‍ താര ലേലത്തിന് മുന്‍പ് ടീമില്‍ നിന്ന് റിലീസ് ചെയ്ത കളിക്കാരുടെ പട്ടിക നല്‍കാനുള്ള അവസാന ദിനമാണ് ഇന്ന്. അന്ന് തന്നെ കമിന്‍സിന്റെ പിന്മാറ്റ വാര്‍ത്തയും വരുന്നു. കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലായി കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് കമിന്‍സ്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഇടുപ്പിനേറ്റ പരിക്കിനെ തുടര്‍ന്ന് പകുതി മത്സരങ്ങള്‍ നഷ്ടമായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



