പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര ആഘോഷിച്ചത്

ബുമ്രയുടെ യോര്‍ക്കറില്‍ വീണ് ആരോണ്‍ ഫിഞ്ച്/വീഡിയോ ദൃശ്യം
Last Updated :20 January 2024, 9:07 am IST

News Now

നാഗ്പൂര്‍: പരിക്കിന് ശേഷമുള്ള തിരിച്ചുവരവ് ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ബുമ്ര ആഘോഷിച്ചത്. ബുമ്രയുടെ തകര്‍പ്പന്‍ യോര്‍ക്കര്‍ കുറ്റിയിളക്കിയപ്പോള്‍ ഫിഞ്ച് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത് തന്റെ വിക്കറ്റ് പിഴുത ഡെലിവറിക്ക് കയ്യടിച്ചും. 

നാലാം ഓവറിലെ അവസാന പന്തിലാണ് ഫിഞ്ചിനെ ബുമ്ര മടക്കിയത്. ഓവറിലെ ആദ്യ പന്ത് വൈഡ്. പിന്നാലെ ഫിഞ്ചിന്റെ ബൗണ്ടറി. അവസാന പന്തിലേക്ക് വന്നപ്പോള്‍ ബുമ്രയുടെ മാസ്റ്റര്‍ പീസ് യോര്‍ക്കര്‍ അതിജീവിക്കാന്‍ ബുമ്രയ്ക്ക് കഴിഞ്ഞില്ല. 

15 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും പറത്തി 31 റണ്‍സ് എടുത്ത് നില്‍ക്കെയാണ് ഫിഞ്ചിനെ ബുമ്ര മടക്കിയത്. രണ്ട് ഓവറില്‍ 23 റണ്‍സ് ആണ് ബുമ്ര വഴങ്ങിയത്. ബുമ്രയുടെ രണ്ട് മാസത്തിന് ശേഷമുള്ള തിരിച്ചുവരവ് മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചു കയറിയത്. 

മഴ കളി മുടക്കിയതോടെ എട്ട് ഓവറായി ചുരുക്കിയ മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യക്ക് മുന്‍പില്‍ വെച്ചത് 5 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ്. നാല് പന്തുകള്‍ ശേഷിക്കെ ഇന്ത്യ ജയം പിടിച്ചു. 20 പന്തില്‍ നിന്ന് 4 വീതം ഫോറും സിക്‌സും പറത്തിയ രോഹിത് ശര്‍മയുടെ ഇന്നിങ്‌സും കാര്‍ത്തിക്കിന്റെ ഫിനിഷിങ്ങുമാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates