വെറും 2898 പന്തുകള്‍! അതിവേഗം അഭിഷേക് ശര്‍മ; ടി20യില്‍ റെക്കോർഡ്

ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ഇന്ത്യന്‍ ഓപ്പണര്‍

abhishek sharma celebrate half century
abhishek sharmax
Edited by :രഞ്ജിത്ത് കാർത്തിക
Last Updated :22 ജനുവരി 2026, 3:39 pm IST

നാഗ്പുര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടി20 പോരാട്ടത്തില്‍ ഇന്ത്യ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയപ്പോള്‍ അതില്‍ നിര്‍ണായകമായത് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ കിടിലന്‍ ബാറ്റിങാണ്. താരം വെറും 35 പന്തില്‍ 8 സിക്‌സും 5 ഫോറും സഹിതം 84 റണ്‍സാണ് അടിച്ചു കൂട്ടിയത്. അതിനൊപ്പം ഒരു ചരിത്ര നേട്ടവും താരം സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു.

ടി20 ക്രിക്കറ്റില്‍ അതിവേഗം 5000 റണ്‍സ് നേടുന്ന ബാറ്ററായി അഭിഷേക് മാറി. 2898 പന്തുകള്‍ നേരിട്ടാണ് താരം 5000 റണ്‍സിലെത്തിയത്. വെസ്റ്റ് ഇന്‍ഡീസ് ഓള്‍ റൗണ്ടര്‍ ഇതിഹാസം ആെന്ദ്ര റസ്സലിന്റെ റെക്കോര്‍ഡാണ് അഭിഷേക് പിന്തള്ളിയത്. 160നു മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായാണ് താരം അതിവേഗം 5000 റണ്‍സിലെത്തിയത്. മറ്റൊരു ബാറ്ററും ഇത്രയും മികച്ച സ്‌ട്രൈക്ക് റേറ്റുമായി 5000 റണ്‍സിലെത്തിയിട്ടില്ല.

റസ്സല്‍ 2942 പന്തുകള്‍ നേരിട്ടാണ് 5000 കടമ്പ കടന്നത്. മൂന്നാം സ്ഥാനത്ത് ഓസ്‌ട്രേലിയന്‍ താരം ടിം ഡേവിഡാണ്. താരം 3127 പന്തുകളില്‍ നിന്നാണ് നേട്ടത്തിലെത്തിയത്. ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സാണ് നാലാം സ്ഥാനത്ത് താരം 3196 പന്തുകളും അഞ്ചാമതുള്ള ഓസീസ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ 3239 പന്തുകള്‍ നേരിട്ടും നേട്ടത്തിലെത്തി.

22 പന്തില്‍ 50

25കാരനായ ഇന്ത്യന്‍ ഓപ്പണര്‍ മറ്റൊരു നേട്ടവും സ്വന്തമാക്കി. 22 പന്തില്‍ താരം അതിവേഗം അര്‍ധ സെഞ്ച്വറിയിലെത്തി. ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ ഒരു ഇന്ത്യന്‍ താരം നേടുന്ന അതിവേഗ അര്‍ധ സെഞ്ച്വറിയാണിത്. കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ എന്നിവരെയാണ് അഭിഷേക് പിന്തള്ളിയത്. ഇരുവര്‍ക്കും കിവികള്‍ക്കെതിരെ 23 പന്തില്‍ അര്‍ധ സെഞ്ച്വറിയുണ്ട്.

25 പന്തില്‍ താഴെ

ടി20 കരിയറില്‍ ഇത് ഏഴാം തവണയാണ് അഭിഷേക് 25ല്‍ താഴെ പന്തുകളില്‍ അര്‍ധ സെഞ്ച്വറി നേടുന്നത്. ഇതും റെക്കോര്‍ഡാണ്. ഇത്രയും കുറഞ്ഞ പന്തില്‍ ഏഴ് തവണ നേട്ടത്തിലെത്തുന്ന ആദ്യ താരമായി അഭിഷേക് മാറി.

News Now

Summary

india vs new zealand abhishek sharma lit up Nagpur on Wednesday with a historic assault

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates