
ബറോഡയെ 5 വിക്കറ്റിന് തകർത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്
മിന്നും ബൗളിങുമായി കേരളം

വഡോദര: ആർജി വൺ വനിതാ ടി20 ടൂർണമെന്‍റിൽ കേരളത്തിന് കിരീടം. ഫൈനലിൽ ബറോഡയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് കേരളം ചാംപ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 14.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ബറോഡ ബാറ്റിങ് നിരയിൽ ഓപ്പണർമാരായ മെസ്വി പൊകാർ, അമൃത ജോസഫ് എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മെസ്വി 28ഉം അമൃത 22ഉം റൺസെടുത്തു. തുടർന്നെത്തിയവർ കേരളത്തിന്‍റെ മികച്ച ബൗളിങ്ങിന് മുന്നിൽ മുട്ടുമടക്കിയതോടെ ബറോഡയുടെ ഇന്നിങ്സ് 109 റൺസിൽ അവസാനിച്ചു. കേരളത്തിന് വേണ്ടി സജന സജീവനും നജ്‌ല സിഎംസിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് ഓപ്പണർ കിരൺ നവ്ഗിരെ മികച്ച തുടക്കം നൽകി. 18 പന്തിൽ ഏഴ് ഫോറും ഒരു സിക്സുമടക്കം കിരൺ 38 റൺസ് നേടി. ക്യാപ്റ്റൻ ആശ ശോഭന 21 റൺസെടുത്തു. സജന സജീവൻ 14ഉം ദിവ്യ ഗണേഷ് പത്തും റൺസ് നേടി പുറത്താകാതെ നിന്നു. 31 പന്തുകൾ ബാക്കി നിൽക്കെ കേരളം ലക്ഷ്യത്തിലെത്തി. ബറോഡയ്ക്ക് വേണ്ടി തൻവീർ ഷെയ്ഖ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
WHAT TO READ NEXT

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാംഗു വിൻഡീസ് ടി20 ടീമിൽ
WHAT TO READ NEXT

ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍; ക്രുണാലും ടീമിൽ!
News Now
രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം

'നാല് ആന്‍ജിയോപ്ലാസ്റ്റി ചെയ്ത് കഴിഞ്ഞാൽ കമ്മീഷൻ, കഷ്ടം ആണ് കേട്ടോ'; മുഖ്യമന്ത്രിയുടെ വാദം തള്ളി ഡോ.സൗമ്യ സരിൻ (വിഡിയോ)

എംപിമാരുടെ ആവശ്യം പ്രോട്ടോക്കോള്‍ വിരുദ്ധം, നാലു മണിവരെ ആരും കൂടിക്കാഴ്ചയ്ക്ക് സമയം തേടിയില്ല; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്

അയ്യർ 'ഷോ'... നായകന്റെ സെഞ്ച്വറിയിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

Summary
RG One Women's T20: Kerala Beats Baroda by 5 Wickets to Lift the Trophy
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



