50000ത്തോളം കാണികള്‍ ഈഡന്‍ ഗാര്‍ഡനിലെത്തും, ഇന്ത്യന്‍-വിന്‍ഡിസ് ടി20യില്‍ ഗ്യാലറികള്‍ നിറയും 

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ടി20 പരമ്പരയില്‍ കാണികള്‍ക്ക് പ്രവേശനം

ഫോട്ടോ: ട്വിറ്റർ
Edited by :migrator
Last Updated :20 ജനുവരി 2024, 8:57 am IST

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ടി20 പരമ്പരയില്‍ കാണികള്‍ക്ക് പ്രവേശനം. 75 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. 

ഇന്ത്യ-വിന്‍ഡിസ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഈഡന്‍ ഗാര്‍ഡനിലാണ് നടക്കുന്നത്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ക്കായി 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച അനുവാദം നല്‍കിയിരുന്നു. 

ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര

ഇതോടെ ഈഡന്‍ ഗാര്‍ഡനില്‍ 50000ത്തോളം കാണികള്‍ക്ക് പ്രവേശനം ലഭിക്കും. തിരുവനന്തപുരം, കട്ടക്ക്, വിശാഖരട്ടണം എന്നിവിടങ്ങളിലായി ടി20 പരമ്പര നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ രാജ്യത്തെ കോവിഡ് സാഹചര്യം വഷളായതോടെ ഇത് കൊല്‍ക്കത്തയിലേക്ക് മാത്രമായി ചുരുക്കി. 

ടി20ക്ക് മുന്‍പ് വിന്‍ഡിസിന് എതിരായ ഏകദിന പരമ്പര നടക്കും. നേരത്തെ അഹമ്മദാബാദ്, ജയ്പൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായി മൂന്ന് ഏകദിനങ്ങള്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അതിപ്പോള്‍ അഹമ്മദാബാദിലേക്ക് മാത്രമായി ചുരുക്കി. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പര തുടങ്ങുന്നത്.
 

News Now