
News Now
എസിയോ വലിയ വീടോ ഉണ്ടെങ്കില് ക്ഷേമ പെന്ഷന് ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്വേ ജീവനക്കാര്ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം

രാഹുല്ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം: ആര് ശ്രീലേഖയ്ക്കെതിരെ പരാതി; ഹൈന്ദവവികാരം വ്രണപ്പെടുത്തിയെന്നും ആരോപണം

അബുദാബി ടി10 ലീഗില് ബംഗ്ലാ ടൈഗേഴ്സിനെ ഷക്കീബ് അല് ഹസന് നയിക്കും. ഇന്ത്യന് മുന് ഫാസ്റ്റ് ബൗളര് എസ് ശ്രീശാന്ത് ആണ് ടീമിന്റെ മെന്റര്. ബംഗ്ലാദേശ് മുന് ഓള്റൗണ്ടര് അഫ്താബ് അഹ്മദ് ആണ് ആറാം സീസണിലെ ടീമിന്റെ മുഖ്യ പരിശീലകന്.
ഏഷ്യാ കപ്പിലും ട്വന്റി20 ലോകകപ്പിലും ഷക്കീബ് അല് ഹസനാണ് ബംഗ്ലാദേശ് ക്യാപ്റ്റന്. നേരത്തേയും ഷക്കീബ് അബുദാബി ടി10 ലീഗിന്റെ ഭാഗമായിരുന്നു. അഞ്ച് മത്സരങ്ങളാണ് കേരള നൈറ്റ്സിന് വേണ്ടി ലീഗില് കളിച്ചത്.
ട്വന്റി20യില് മികച്ച കണക്കുകളാണ് ഷക്കീബ് അല് ഹസന്റെ പേരിലുള്ളത്. 367 മത്സരങ്ങളില് നിന്ന് സ്കോര് ചെയ്തത് 5974 റണ്സ്. സ്ട്രൈക്ക്റേറ്റ് 121.59. 6.78 എന്ന ഇക്കണോമിയില് 418 വിക്കറ്റും വീഴ്ത്തി.
THE WAIT IS OVER.
â Bangla Tigers (@BanglaTigers_ae) August 25, 2022
The biggest icon of Bangladesh cricket is now the icon of Bangla Tigers.
Bangla Tigers are thrilled to announce @Sah75official as an icon player for the 6th season of Abu Dhabi @T10League. #BanglaTigers #LetsGoHunt #AbuDhabiT10 pic.twitter.com/lDaNJGeO2p
ഡൊമസ്റ്റിക് ക്രിക്കറ്റില് നിന്ന് ഈ വര്ഷം മാര്ച്ചിലാണ് ശ്രീശാന്ത് വിരമിക്കല് പ്രഖ്യാപിച്ചത്. പരിശീലക കൂപ്പായത്തിലേക്ക് ശ്രീശാന്ത് എത്തുന്നത് ഇത് ആദ്യം. ഷക്കീബ് അല് ഹസനെ കൂടാതെ വെസ്റ്റ് ഇന്ഡീസ് ബാറ്റര് ഇവിന് ലൂയിസ്, ന്യൂസിലന്ഡ് താരം മണ്റോ, പാകിസ്ഥാന് ഫാസ്റ്റ് ബൗളര് മുഹമ്മദ് ആമിര്, ലങ്കന് പേസര് മതിഷ പതിരാണ എന്നിവരും ബംഗ്ലാ ടൈഗേഴ്സിനായി കളിക്കും.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


