
അഡ്ലെയ്ഡില് നിറഞ്ഞാടി സ്റ്റാര്‍ക്കും കമിന്‍സും; ഇന്ത്യ 244ന് ഓള് ഔട്ട്
11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയിലാണ് ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ നഷ്ടമായത്

അഡ്ലെയ്ഡ്: ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി ആരംഭിച്ചത്. മൂന്നൂറിന് അടുത്തേക്ക് ടോട്ടല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യയെ രണ്ടാം ദിനത്തിലെ ആദ്യ നാല് ഓവറിനുള്ളില്‍ ചുരുട്ടി കെട്ടി ഓസീസ്. 244 റണ്‍സിന് ഇന്ത്യ ഓള് ഔട്ട്.
11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് ഇടയിലാണ് ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ നഷ്ടമായത്. മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റും, കമിന്‍സ് രണ്ട് വിക്കറ്റും വീഴ്ത്തി. 74 റണ്‍സ് എടുത്ത നായകന് കോഹ് ലിയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്കോറര്‍.
സാഹയും അശ്വിനും ചേര്‍ന്ന് ഇന്ത്യന്‍ സ്കോര്‍ രണ്ടാം ദിനം മുന്പോട്ട് കൊണ്ടുപോവും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ടാം ദിനത്തിലെ ആദ്യ ഓവറില്‍ തന്നെ അശ്വിനെ കമിന്‍സ് മടക്കി. 20 പന്തില്‍ നിന്ന് 15 റണ്‍സ് എടുത്ത് നില്‍ക്കെ കമിന്‍സിന്റെ ഡെലിവറിയില്‍ ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് പെയ്നിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു.
സ്റ്റാര്‍ക്കിന്റെ ഔട്ട്സൈഡ് ഓഫായി എത്തിയ ഡെലിവറിയില്‍ െ്രെഡവ് കളിക്കാനായിരുന്നു സാഹയുടെ ശ്രമം. എന്നാല്‍ ഔട്ട്സൈഡ് എഡ്ജ് ആയി പന്ത് പെയ്നിന്റെ കൈകളിലേക്ക് എത്തി. സന്നാഹ മത്സരത്തില്‍ അര്‍ധ ശതകം കണ്ടെത്തിയ ബൂമ്രയുടെ ആത്മവിശ്വാസത്തിനും അഡ്ലെയ്ഡില് അധികം ആയുസ് ഉണ്ടായിരുന്നില്ല.
Pat Cummins wraps up the India innings!
â ICC (@ICC) December 18, 2020
The visitors are all out for 244.#AUSvIND scorecard https://t.co/Q10dx0r4nX pic.twitter.com/WhQMtJkrhE
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



