
News Now
'അന്ന് പാഡ് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞ് കൊണ്ടു പോയത് എനിക്കോർമയുണ്ട്; അതിൽ നിന്ന് നമ്മളൊരുപാട് മാറി'

ഇടുക്കിയിൽ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

ചെന്നൈ: ടി20 ലോകകപ്പിലെ ഡി ഗ്രൂപ്പിലെ അവസാന പോരാട്ടത്തില് കാനഡയ്ക്ക് മുന്നില് 201 റണ്സിന്റെ വിജയ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്. രണ്ടാം ജയം തേടി കളത്തിലിറങ്ങിയ അവര് നിശ്ചിത ഓവറില് 4 വിക്കറ്റ് നഷ്ടത്തില് 200 റണ്സ് അടിച്ചെടുത്തു. ടോസ് നേടി കാനഡ ആദ്യം പന്തെറിയാന് തീരുമാനിക്കുകയായിരുന്നു.
ഓപ്പണര് ഇബ്രാഹിം സാദ്രാന് നേടിയ അര്ധ സെഞ്ച്വറിയുടെ മികവിലാണ് അഫ്ഗാന് മികച്ച സ്കോറിലെത്തിയത്. ഇബ്രാഹിം സാദ്രാന് 56 പന്തില് 7 ഫോറും 5 സിക്സും സഹിതം 95 റണ്സ് വാരി.
ഓപ്പണര് റഹ്മാനുല്ല ഗുര്ബാസ് 20 പന്തില് 5 ഫോറുകള് സഹിതം 30 റണ്സ് കണ്ടെത്തി. 32 പന്തില് 2 വീതം സിക്സും ഫോറും സഹിതം 44 റണ്സടിച്ച് സെദിഖുല്ല അടല് സ്കോര് 200ല് എത്തിക്കുന്നതില് നിര്ണായകമായി.
കനേഡിയന് നിരയില് ജസ്കരണ് സിങ് 3 വിക്കറ്റുകള് വീഴ്ത്തി. ഡില്ലന് ഹെയ്ലിഗര് ഒരു വിക്കറ്റും സ്വന്തമാക്കി.
Summary
afghanistan vs canada, T20 World Cup: Opener Ibrahim Zadran fell agonisingly short of a deserved hundred, finishing unbeaten on 95
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





