
'ആകാശ് ദീപ് കുതിരയെ പോലെ..' ആറ് വിക്കറ്റ് നേട്ടത്തില്‍ പ്രതികരിച്ച് മുഹമ്മദ് സിറാജ്
ന്യൂ ബോളില്‍ സിറാജിനൊപ്പം പന്ത് എറിയുന്നത് വളരെയധികം സന്തോഷം തോന്നിയെന്ന് ആകാശ് ദീപും പ്രതികരിച്ചു

ബര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനത്തിന് പിന്നാലെ പ്രതികരിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. തന്റെ മികച്ച പ്രകടനത്തില്‍ ആകാശ് ദീപിന്റെ പങ്ക് പ്രധാനമാണെന്നും താരം പറഞ്ഞു. അവസരത്തിനായി കാത്തിരിക്കുന്ന ഒരു കുതിരയെ പോലെയാണ് ആകാശ് ദീപെന്നും അവസരം ലഭിച്ചപ്പോള്‍ അദ്ദേഹം എത്രമാത്രം ദാഹിക്കുന്നുവെന്ന് വ്യക്തമായെന്നും സിറാജ് ബിസിസിഐ ടിവിയോട് പറഞ്ഞു.
'മത്സരത്തില്‍ കഴിയുന്നത്രയും നിയന്ത്രണത്തോടെ പന്തെറിയാനും ബാറ്റര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനുമാണ് ശ്രമിച്ചത്. ഉത്തരവാദിത്തങ്ങള്‍ ലഭിക്കുന്നത് വളരെ ഇഷ്ടമാണ്. റണ്‍സ് നല്‍കാതിരിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ആകാശ് ദീപിനൊപ്പം പന്തെറിയുന്നത് ഞാന്‍ വളരെയധികം ആസ്വദിച്ചു' സിറാജ് ബിസിസിഐ.ടിവിയോട് പറഞ്ഞു.
ന്യൂ ബോളില്‍ സിറാജിനൊപ്പം പന്ത് എറിയുന്നത് വളരെയധികം സന്തോഷം തോന്നിയെന്ന് ആകാശ് ദീപും പ്രതികരിച്ചു. 'ന്യൂ ബോളില്‍ ഞങ്ങള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. അത് നന്നായി ആസ്വദിച്ചു. എനിക്ക് ന്യൂ ബോളില്‍ വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ സിറാജ് മികച്ച പിന്തുണയാണ് നല്‍കിയത്. ഒരറ്റത്ത് ബാറ്റര്‍മാരില്‍ സമ്മര്‍ദമുണ്ടാക്കുന്നതില്‍ സിറാജ് വലിയ പങ്കുവഹിച്ചു ആകാശ് ദീപ് പറഞ്ഞു.
രണ്ടാം ടെസ്റ്റില്‍ ജസ്പ്രിത് ബുംറയുടെ അഭാവത്തില്‍ ടീമിലെത്തിയ സിറാജും ആകാശ് ദീപും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിറാജ് 6/70 എന്ന നിലയില്‍ മികച്ച പ്രകടനം കാഴചവെച്ചപ്പോള്‍ ആകാശ് ദീപിന്റെയും (4/88) പ്രകടനം ഇന്ത്യയ്ക്ക് നിര്‍ണായകമായി. ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 407 റണ്‍സില്‍ ഒതുക്കിയത് ഇരുവരുടെയും മികവായിരുന്നു.
News Now
Bypoll results LIVE | അടിപതറി മമത; നന്ദിഗ്രാമിൽ ബിജെപിക്ക് തകർപ്പൻ ജയം

പിണറായിക്കെതിരെ കേസെടുക്കണം, 'മമത'യില്ലാതെ ബംഗാള്‍... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'എല്ലാം അട്ടിമറിച്ച് മുഖ്യമന്ത്രി ആയ ആളാണ് ഇവിടെ ഇരിക്കുന്നത്'; സിജെപിയെ പരിഹസിച്ച് വി ഡി സതീശന്

'ബോധം കെട്ട് റോഡില്‍ വീണു; 27-ാം വയസില്‍ ബ്രെയിന്‍ ട്യൂമര്‍'; ദുരിതകാലത്തെക്കുറിച്ച് സെയ്ഫ് അലി ഖാന്റെ സഹോദരി

Summary
Akash Deep is like a horse Siraj response
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


3 ഓവർ ബാക്കി, 1 വിക്കറ്റ് മാത്രം... 'ടെൻഷനടിപ്പിച്ച്' ഇന്ത്യ! ഓസ്ട്രേലിയക്കെതിരെ പരമ്പര

യുകെയില്‍ ലൊക്കേഷന്‍ കാണുന്നതിനിടെയാണ് പ്രേമലു 2 നടക്കില്ലെന്ന് പറയുന്നത്, ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത സ്റ്റേജ്: എഡിറ്റര്‍ ആകാശ് ജോസഫ്

