
95-4ല്‍ നിന്നും 113ന് ഓള് ഔട്ട്; 3 ദിവസത്തില്‍ ശ്രീലങ്കയെ ചുരുട്ടിക്കെട്ടി ഓസ്ട്രേലിയ
മൂന്നാം 94-4 എന്ന നിലയില്‍ നിന്ന് 113 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ടാവുകയാണ് ചെയ്തത്. 19 റണ്‍സിന് ഇടയിലാണ് ശ്രീലങ്കയുടെ ആറ് വിക്കറ്റുകള്‍ വീണത്
ഗാലെ: ശ്രീലങ്കയ്ക്കെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റ് ജയം പിടിച്ച് ഓസ്ട്രേലിയ. ഗാലെ ടെസ്റ്റില്‍ മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ ശ്രീലങ്കയെ തകര്‍ത്ത് ഓസീസ് ജയം പിടിച്ചു.
മൂന്നാം 94-4 എന്ന നിലയില്‍ നിന്ന് 113 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ടാവുകയാണ് ചെയ്തത്. 19 റണ്‍സിന് ഇടയിലാണ് ശ്രീലങ്കയുടെ ആറ് വിക്കറ്റുകള്‍ വീണത്. ലിയോണും ട്രാവിസ് ഹെഡും നാല് വിക്കറ്റ് വീതം വീഴ്ത്തി. 23 റണ്‍സ് എടുത്ത ശ്രീലങ്കയുടെ ക്യാപ്റ്റന്‍ കരുണരത്നെയാണ് അവരുടെ ടോപ് സ്കോറര്‍.
രണ്ടാം ഇന്നിങ്സില്‍ അഞ്ച് റണ്‍സായിരുന്നു ഓസ്ട്രേലിയക്ക് മുന്പിലെത്തിയ വിജയ ലക്ഷ്യം. ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിന്റെ ആദ്യത്തെ ഓവറില്‍ തന്നെ തുടരെ ഫോറും സിക്സും പറത്തി വാര്‍ണര്‍ ഓസ്ട്രേലിയയെ പരമ്പരയില്‍ 1-0ന് മുന്പിലെത്തിച്ചു.
മൂന്നാം ദിനം എയ്ഞ്ചലോ മാത്യൂസ് ഇല്ലാതെയാണ് ശ്രീലങ്ക കളിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് മാത്യൂസിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഒഷാഡ ഫെര്ണാന്ഡോയാണ് എയ്ഞ്ചലോ മാത്യൂസിന് പകരം രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്തത്. പരമ്പരയിലെ അവസാന ടെസ്റ്റ് ജൂലൈ എട്ടിന് ആരംഭിക്കും.
Australia continue to extend their lead at the top #WTC23 standings https://t.co/ek6BZAqQWs#SLvAUS pic.twitter.com/uDwODsYFhI
â ICC (@ICC) July 1, 2022
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്



