
എന്നും സച്ചിനെ പോലെ കളിക്കാനാണ് ആഗ്രഹിച്ചത്, സാധിക്കില്ലെന്നറിഞ്ഞിട്ടും: എം എസ് ധോനി
ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ പേര് പറഞ്ഞ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി
റാഞ്ചി: ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിന്റെ പേര് പറഞ്ഞ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോനി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറിന്റെ നേര്‍ക്കാണ് ധോനി വിരല്‍ ചൂണ്ടുന്നത്. സച്ചിന് കളിക്കുന്നത് പോലെ കളിക്കണം എന്നാണ് എല്ലായ്പ്പോഴും താന്‍ ചിന്തിച്ചിരുന്നതെന്ന് ധോനി പറയുന്നു.
ക്രിക്കറ്റിങ് റോള്‍ മോഡലിലേക്ക് വരുമ്പോള്‍ സച്ചിനായിരുന്നു എന്റെ മുന്പില്. നിങ്ങളെ പോലെ തന്നെയായിരുന്നു ഞാനും. സച്ചിന്റെ കളി കണ്ട് അതുപോലെ കളിക്കണം എന്നാണ് ആഗ്രഹിച്ചത്. പിന്നീട് എനിക്ക് അങ്ങനെ കളിക്കാനാവില്ലെന്ന് മനസിലായി. എങ്കിലും മനസിനുള്ളില്‍ സച്ചിനെ പോലെ കളിക്കണം എന്ന ആഗ്രഹം തന്നെയായിരുന്നു, ധോനി പറയുന്നു.
Even Thalaâs favourite period is PT! #WhistlePodu #Yellove @msdhoni pic.twitter.com/t4MInuQhxu
â Chennai Super Kings (@ChennaiIPL) October 13, 2022
എം എസ് ധോനി ഗ്ലോബല്‍ സ്കൂളിന്റെ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ധോനിയുടെ പ്രതികരണം. സ്കൂളിലെ ഇഷ്ടപ്പെട്ട വിഷയം ഏതായിരുന്ന എന്ന ഒരു കുട്ടിയുടെ ചോദ്യത്തിന് സ്പോര്‍ട്സ് ഒരു പഠന വിഷയമാകുമോ എന്നാണ് ധോനിയുടെ മറുപടി എത്തിയത്.
2004ലാണ് ധോനി ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. 9 വര്‍ഷത്തോളം ധോനിയും സച്ചിനും ഒരുമിച്ച് കളിച്ചു. 2013 നവംബറിലാണ് സച്ചിന് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും

Related News


സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്
