
ആന്‍ഡേഴ്‌സന്‍ ഔട്ട്! ടോം ഹാര്‍ട്‌ലിക്ക് അരങ്ങേറ്റം; ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവന്‍
നായകന്‍ ബെന്‍ സ്റ്റോക്‌സ് ആദ്യ ടെസ്റ്റില്‍ പന്തെറിയില്ല

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് നാളെ തുടങ്ങാനിരിക്കെ അന്തിമ ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപനം എന്നതാണ് ഹൈലൈറ്റ്.
നായകന്‍ ബെന്‍ സ്റ്റോക്‌സ് ആദ്യ ടെസ്റ്റില്‍ പന്തെറിയില്ലെന്നു വ്യക്തമാക്കി. ഇടത് കാല്‍മുട്ടിനു ശസ്ത്രക്രിയ കഴിഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം.
WHAT TO READ NEXT
പൂജാരയല്ല, കോഹ്ലിയുടെ പകരക്കാരന് രജത് പടിദാര്‍
ടോം ഹാര്‍ട്‌ലിയാണ് ടീമിലെ പുതുമുഖം. താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റമായിരിക്കും നാളെ. ഇടം കൈയന്‍ ഓഫ് സ്പിന്നറാണ് ടോം ഹാര്‍ട്‌ലി. 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നു താരം 40 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒല്ലി പോപ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ ഫോക്‌സ്, റെഹാന്‍ അഹമദ്, ടോം ഹാര്‍ട്‌ലി, മാര്‍ക് വുഡ്, ജാക്ക് ലീഷ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






