തോല്‍വിക്ക് പിന്നാലെ മറ്റൊരു തിരിച്ചടി കൂടി; ഋഷഭ് പന്തിന് 12 ലക്ഷം രൂപ പിഴ 

രണ്ടാം ജയം തേടിയുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കാത്തിരിപ്പ് നീളുന്നതിന് ഇടയില്‍ ഋഷഭ് പന്തിന് തിരിച്ചടി

ഋഷഭ് പന്ത്, ഡികോക്ക്/ഫോട്ടോ: പിടിഐ
Last Updated :20 January 2024, 9:00 am IST
Edited by :migrator

മുംബൈ: രണ്ടാം ജയം തേടിയുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കാത്തിരിപ്പ് നീളുന്നതിന് ഇടയില്‍ ഋഷഭ് പന്തിന് തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മാച്ച് ഫീയില്‍ നിന്ന് 12 ലക്ഷം രൂപ പന്ത് പിഴയടക്കണം. 

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് എതിരായ കളി അവസാന ഓവറിലേക്ക് നീണ്ടിരുന്നു. ഇവിടെ നിശ്ചിത സമയത്തിനുള്ളില്‍ ഓവറുകള്‍ തീര്‍ക്കാതിരുന്നതോടെയാണ് പന്തിന് പിഴ വിധിച്ചത്. ഇനിയും ഡല്‍ഹി ക്യാപിറ്റല്‍സ് സീസണില്‍ ഇത് ആവര്‍ത്തിച്ചാല്‍ ഋഷഭ് പന്തിന് മേല്‍ 25 ലക്ഷം രൂപയായിരിക്കും പിഴ ചുമത്തുക. പ്ലേയിങ് ഇലവനിലെ മറ്റ് 10 കളിക്കാര്‍ക്കും മാച്ച് ഫീയുടെ 25 ശതമാനമോ അല്ലെങ്കില്‍ 6 ലക്ഷം രൂപയോ പിഴ നല്‍കണം.

മൂന്നാം തവണയും ആവര്‍ത്തിച്ചാല്‍ ശിക്ഷ ഒരു കളിയില്‍ നിന്ന് വിലക്ക് 

മൂന്നാം വട്ടവും തന്റെ ടീം കുറഞ്ഞ ഓവര്‍ നിരക്കിലേക്ക് വന്നാല്‍ മാച്ച് ഫീയുടെ 30 ശതമാനം ക്യാപ്റ്റന്‍ നല്‍കേണ്ടതിനൊപ്പം ഒരു കളിയില്‍ നിന്ന് വിലക്കും ക്യാപ്റ്റന് നേരിടേണ്ടി വരും. പ്ലേയിങ് ഇലവനിലെ മറ്റ് 10 കളിക്കാര്‍ 12 ലക്ഷം രൂപയോ മാച്ച് ഫീയുടെ 50 ശതമാനമോ പിഴയായി നല്‍കണം. 

സ്റ്റൈലായി ഫിനിഷ് ചെയ്ത് ബദോനി

ഡല്‍ഹി മുന്‍പില്‍ വെച്ച 150 റണ്‍സ് പിന്തുടര്‍ന്ന ലഖ്‌നൗവിന് അവസാന ഓവറില്‍ 5 റണ്‍സ് മാത്രമാണ് വേണ്ടിവന്നത്. എന്നാല്‍ ശാര്‍ദുലിന്റെ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ ഹൂഡ വീണു. എന്നാല്‍ അവസാന ഓവറിലെ മൂന്നാമത്തേയും നാലാമത്തേയും പന്തില്‍ ഫോറും സിക്‌സും പറത്തി ബദോനി വലിയ അപകടങ്ങളിലേക്ക് കാര്യങ്ങള്‍ നീങ്ങാതെ കളി ഫിനിഷ് ചെയ്തു.

52 പന്തില്‍ നിന്ന് 80 റണ്‍സ് എടുത്ത ഡികോക്ക് ആണ് കളിയിലെ താരം. 9 ഫോറും രണ്ട് സിക്‌സുമാണ് ഡികോക്കിന്റെ ബാറ്റില്‍ നിന്ന് വന്നത്. 34 പന്തില്‍ നിന്ന് 61 റണ്‍സ് എടുത്ത പൃഥ്വി ഷായാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 9 ഫോറും രണ്ട് സിക്‌സും അടങ്ങുന്നതാണ് പൃഥ്വിയുടെ ഇന്നിങ്‌സ്.

ഈ വാര്‍ത്ത കൂടി വായിക്കൂ,

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പില്‍ ലഭ്യമാണ്.

ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now