പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് വേണ്ട, ഐപിഎല്‍ മതി! സാം കറനു പകരക്കാരനെ എത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്

30ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് രാജസ്ഥാന്റെ സീസണിലെ ആദ്യ മത്സരം

Another Star Player To Leave PSL
ദസുന്‍ ഷനക IPL 2026Source by : x
Last Updated :22 March 2026, 10:29 pm IST

ജയ്പുര്‍: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് വരുന്ന താരങ്ങളുടെ എണ്ണം കൂടുന്നു. ഈ പട്ടികയിലേക്ക് എത്തുന്ന പുതിയ താരം ശ്രീലങ്ക ടി20 ക്യാപ്റ്റന്‍ ദസുന്‍ ഷനകയാണ്. പിഎസ്എല്ലില്‍ ലാഹോര്‍ ക്വാലന്‍ഡേഴ്‌സിന്റെ താരമായി കളിച്ച ഷനക ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ കളിക്കും. നേരത്തെ സിംബാബ്‌വെ പേസര്‍ ബ്ലെസിങ് മുസരബാനി പിഎസ്എല്ലില്‍ നിന്നു ഐപിഎല്ലിലേക്ക് മാറിയിരുന്നു. ഇസ്ലാമബാദ് യുനൈറ്റഡിൽ നിന്നു മുസരബാനി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിലാണ് എത്തിയത്. പിന്നാലെയാണ് ഷനക രാജസ്ഥാനിലേക്ക് വരുന്നത്.

സഞ്ജു സാംസണിനു പകരമായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്നു കൊണ്ടു വന്ന ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ സാം കറനു പരിക്കേറ്റത് രാജസ്ഥാന് കനത്ത തിരിച്ചടിയായിരുന്നു. പകരമാണ് ലങ്കന്‍ ഓള്‍ റൗണ്ടറായ ഷനകയെ അവര്‍ പാളയത്തിലെത്തിച്ചത്.

ഐപിഎല്‍ മെഗാ ലേലത്തില്‍ ഷനക അണ്‍ സോള്‍ഡായിരുന്നു. പിന്നാലെയാണ് ലാഹോര്‍ ക്വാലന്‍ഡേഴ്‌സ് താരത്തെ 75 ലക്ഷത്തിനു ടീമിലെത്തിച്ചത്. നിലവില്‍ താരത്തിന്റെ ഐപിഎല്ലിലേക്കുള്ള മടങ്ങി വരവിന്റെ ഔദ്യോഗിക നടപടികള്‍ തുടരുകയാണ്. ഉടന്‍ തന്നെ ഇതെല്ലാം പൂര്‍ത്തിയാക്കി ഷനക രാജസ്ഥാനിലെത്തും.

സഞ്ജു സാംസണ്‍ ചൈന്നൈയിലേക്ക് പോയതോടെ റിയാന്‍ പരാഗിനെ ക്യാപ്റ്റനാക്കിയാണ് രാജസ്ഥാന്‍ പോരിനൊരുങ്ങുന്നത്. ഈ മാസം 28നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. 30ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് രാജസ്ഥാന്റെ സീസണിലെ ആദ്യ മത്സരം.

സഞ്ജുവിനു പകരം ദീര്‍ഘനാള്‍ ചെന്നൈ ജേഴ്‌സിയില്‍ കളിച്ച ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും സാം കറനൊപ്പം രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു. പ്രഥമ ഐപിഎല്‍ കിരീടത്തിലേക്ക് രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച നിര്‍ണായക താരങ്ങളില്‍ ഒരാളാണ് ജഡേജ. താരം ടീം വിട്ട ശേഷം രാജസ്ഥാന് കിരീടമില്ല. ഇടവേളയ്ക്ക് ശേഷം ജഡേജ രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയമുണ്ട്.

News Now

Summary

Star Player To Leave PSL: The player had gone unsold during IPL 2026 mini-auction held in Abu Dhabi last year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates