'ചില കഥകൾ അവസാനിക്കുന്നില്ല'; വൈകാരിക പ്രതികരണവുമായി പൃഥ്വി ഷാ

75 ലക്ഷം രൂപയ്ക്ക് ഡൽഹി തന്നെ അദ്ദേഹത്തെ തിരികെ സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ ഈ മടങ്ങി വരവ് ആരാധകരും ആഘോഷമാക്കുന്നുണ്ട്.

Prithvi Shaw
Prithvi Shaw Says Some Stories Don’t End as He Returns Home to Delhi CapitalsSource by : Delhi Capitals/x
Last Updated :22 March 2026, 4:49 pm IST

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷാ ഒരിടവേളയ്ക്ക് ശേഷം ഡൽഹി ക്യാപിറ്റൽസിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഏഴ് സീസണുകൾ ടീമിനൊപ്പം ഉണ്ടായിരുന്ന താരത്തെ ഐപിഎൽ 2025ന്റെ ലേലത്തിന് മുൻപ് ക്ലബ് ഒഴിവാക്കുക ആയിരുന്നു. തുടർന്ന് നടന്ന ലേലത്തിൽ താരത്തെ സ്വന്തമാക്കാൻ ക്ലബ്ബുകൾ തയ്യറായില്ല.

ഏറ്റവും ഒടുവിൽ ആക്സിലറേറ്റഡ് റൗണ്ടിൽ 11 കളിക്കാരിൽ ഒരാളായി ഷാ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 75 ലക്ഷം രൂപയ്ക്ക് ഡൽഹി തന്നെ അദ്ദേഹത്തെ തിരികെ സ്വന്തമാക്കുകയും ചെയ്തു. താരത്തിന്റെ ഈ മടങ്ങി വരവ് ആരാധകരും ആഘോഷമാക്കുന്നുണ്ട്.

“ഫിറോഷ് ഷാ കോട്‌ല സ്‌റ്റേഡിയത്തെ എനിക്ക് മറക്കാൻ കഴിയില്ല. ഇവിടെയുള്ള ശബ്ദവും നിശ്ശബ്ദതയും എനിക്കറിയാം. ചില കഥകൾ അവസാനിക്കുന്നില്ല. അവ വീണ്ടും തിരികെ വരും. ഡൽഹി, നിങ്ങളുടെ ആ പഴയ പയ്യൻ തിരിച്ചെത്തിയിരിക്കുന്നു'' ക്ലബ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ച വിഡിയോയിൽ പൃഥ്വി ഷാ പറഞ്ഞു.

പൃഥ്വി ഷായുടെ കരിയറിൽ നിർണായക പങ്ക് വഹിച്ച ക്ലബ്ബാണ് ഡൽഹി ക്യാപിറ്റൽസ്. 2018-ൽ ഇന്ത്യയുടെ അണ്ടർ-19 ലോകകപ്പ് വിജയത്തിന് പിന്നാലെ താരം ഐപിഎലിൽ എത്തിയിരുന്നു. അന്ന് 1.2 കോടി രൂപയ്ക്ക് ഡൽഹി അദ്ദേഹത്തെ സ്വന്തമാക്കി.

ഡൽഹി ക്യാപിറ്റൽസിനൊപ്പം ഏഴ് സീസണുകളിൽ പൃഥ്വി ഷാ 79 മത്സരങ്ങൾ ആണ് കളിച്ചത്. ആകെ 1892 റൺസ് നേടി, ശരാശരി 23.5 ആയിരുന്നു. 14 അർധസെഞ്ച്വറികളും സ്വന്തമാക്കി. തുടക്കത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചെങ്കിലും പിന്നീട് സ്ഥിരതയില്ലാതെ വന്നതോടെ ടീമിൽ നിന്ന് പുറത്താക്കുക ആയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics