നടുവിനേറ്റ പരിക്കാണ് നോര്‍ക്യക്ക് വിനയായി നില്‍ക്കുന്നത്. ഇടത് കാല്‍മുട്ടിനേറ്റ പരിക്കാണ് മഗലയുടെ വഴിയില്‍ തടസമായി നില്‍ക്കുന്നത്

ആന്റിച് നോര്‍ക്യെ, സിസന്‍ഡ മഗല/ ട്വിറ്റർ
Last Updated :20 January 2024, 9:25 am IST

News Now

ജൊഹനാസ്ബര്‍ഗ്: ലോകകപ്പിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് വന്‍ തിരിച്ചടി. പേസര്‍മാരായ ആന്റിച് നോര്‍ക്യെ, സിസന്‍ഡ മഗല എന്നിവര്‍ ലോകകപ്പ് ടീമില്‍ നിന്നു പുറത്ത്. ഇരുവരും പരിക്കേറ്റ് നിലവില്‍ കളിക്കുന്നില്ല. 

നടുവിനേറ്റ പരിക്കാണ് നോര്‍ക്യക്ക് വിനയായി നില്‍ക്കുന്നത്. ഇടത് കാല്‍മുട്ടിനേറ്റ പരിക്കാണ് മഗലയുടെ വഴിയില്‍ തടസമായി നില്‍ക്കുന്നത്. 

ഇരു താരങ്ങളും ലോകകപ്പ് കളിക്കില്ലെന്നു കോച്ച് റോബ് വാല്‍ടര്‍ സ്ഥിരീകരിച്ചു. അന്‍ഡില്‍ ഫെലുക്വായോ, ലിസാര്‍ഡ് വില്ല്യംസ് എന്നിവരാണ് പകരക്കാരായി ടീമിലെത്തുന്നത്. 

വിലപ്പെട്ട രണ്ട് താരങ്ങളാണ് നോര്‍ക്യെയും മഗലയും. ഇരുവരുടേയും അസാന്നിധ്യം ടീമിനെ മൊത്തത്തില്‍ നിരാശപ്പെടുത്തുന്നതാണ് പരിശീലകന്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates