
വീണ്ടും സ്ഫോടനാത്മക ബാറ്റിങുമായി ദ്രാവിഡിന്റെ മകന് അന്വയ്

News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

രാജ്കോട്ട്: വിനു മങ്കാദ് അണ്ടര്‍ 19 ഏകദിന പോരാട്ടത്തില്‍ സ്ഫോടനാത്മക ബാറ്റിങുമായി ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ മകന് അന്വയ് ദ്രാവിഡ്. കര്‍ണാടകയ്ക്കായി ബാറ്റിങിനെത്തിയ 17കാരന് വെറും 41 പന്തില്‍ അടിച്ചെടുത്തത് 85 റണ്‍സ്. ടീമിന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയാണ് അന്വയ്.
ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ അന്വയ് ദ്രാവിഡിന്റെ മികവില്‍ കര്‍ണാടക 49 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 418 റണ്‍സ്. വീരേന്ദര്‍ സെവാഗിന്റെ മകന് ആര്യവീര്‍ സെവാഗാണ് ഡല്‍ഹിയെ നയിക്കുന്നത്.
WHAT TO READ NEXT

സിക്സോട് സിക്സ്! ടി20യിൽ വിൻഡീസിന് ലോക റെക്കോർഡ്
5 സിക്സും 7 ഫോറും സഹിതമാണ് അന്വയ് അതിവേഗം 85 അടിച്ചത്. 207.32 ആണ് സ്ട്രൈക്ക്റേറ്റ്.
രണ്ട് ദിവസം മുന്‍പ് ചണ്ഡീഗഢിനെതിരായ പോരാട്ടത്തിലും അന്വയ് മിന്നല്‍ ബാറ്റിങുമായി കളം വാണിരുന്നു. 62 പന്തില്‍ 104 റണ്‍സാണ് താരം കഴിഞ്ഞ ദിവസം അടിച്ചെടുത്തത്.
WHAT TO READ NEXT

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്
Summary
17-year-old Anvay Dravid smashed 85 off 41 balls as Karnataka posted 418 for four against Delhi Under-19 in the Vinoo Mankad Trophy on Monday. The innings extended his strong run after a century against Chandigarh last week
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



