
അപൂർവ നേട്ടത്തിലെത്തിയത് ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ

News Now
'മറ്റൊരു നായകനായിരുന്നേല് വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള് മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
ഇൻഡോർ: ഇന്ത്യക്കെതിരായ മൂന്നാം ടി20യിൽ പരാജയപ്പെട്ടെങ്കിലും വെസ്റ്റ് ഇൻഡീസ് അന്താരാഷ്ട്ര ടി20യിൽ പുതിയ ചരിത്രം എഴുതി ചേർത്തു. അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ 2000 സിക്സുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ടീമായി വിൻഡീസ് മാറി.
ഇന്ത്യ മുന്നിൽ വച്ച 223 റൺസ് മറികടക്കാൻ ഇറങ്ങിയ അവർ 209 റൺസിൽ മത്സരം അവസാനിപ്പിക്കേണ്ടി വന്നെങ്കിലും മത്സരത്തിൽ വിൻഡീസ് ബാറ്റർമാർ 13 സിക്സുകളാണ് ഒട്ടാകെ പറത്തിയത്. പിന്നാലെയാണ് അവരുടെ സിക്സുകളുടെ എണ്ണം 2000 എന്ന മാന്ത്രിക സംഖ്യയിൽ എത്തിയത്.
നിലവിൽ അവരുടെ ആകെ സിക്സ് നേട്ടം 2010 ആയി. മൂന്നാം പോരിനിറങ്ങും മുൻപ് വിൻഡീസിന്റെ സിക്സ് നേട്ടം 1997 ആയിരുന്നു. പരമ്പരാഗതമായി ആക്രമണോത്സുക ബാറ്റിങ് ശൈലിയാണ് കരീബിയൻ സംഘത്തിന്റേത്. ഈ മികവാണ് അവരെ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചത്.
WHAT TO READ NEXT

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്
ക്രിസ് ഗെയ്ൽ, കീറോൺ പൊള്ളാർ, ആന്ദ്രെ റസ്സൽ അടക്കമുള്ള അതികായന്മാർ വാണ വിൻഡീസ് ടി20 ഫോർമാറ്റിൽ നിലവിൽ ഷെർഫെയ്ൻ റതർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, റോവ്മാൻ പവൽ, ഷായ് ഹോപ് അടക്കമുള്ള പുതിയ ഹിറ്റർമാരാണുള്ളത്. ഇവരുടെയെല്ലാം സംഭാവനകളാണ് 2000ത്തിൽ തിളങ്ങുന്നത്.
പട്ടികയിൽ 1997 സിക്സുകളുമായി ഇന്ത്യ തൊട്ടുപിന്നാലെയുണ്ട്. അടുത്ത കളിയിൽ ഇന്ത്യയും 2000 സിക്സുകളെന്ന മാന്ത്രിക സംഖ്യ കടക്കും. 1585 സിക്സുകളുമായി ന്യൂസിലൻഡാണ് പട്ടികയിൽ മൂന്നാമത്.
Summary
The West Indies cricket team created an astonishing record on Sunday as they became the first side to hit 2,000 sixes in men's T20 International history
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




