കുപ്പിച്ചില്ല് തറച്ച മുറിവുണങ്ങി; ഇന്ത്യക്കെതിരായ പരമ്പരക്ക് ഒരുങ്ങി ആർച്ചർ, കൗണ്ടിയിൽ കളിക്കുന്നു

ഇം​ഗ്ലണ്ടിലേക്ക് ഇന്ത്യ എത്തുമ്പോഴേക്കും തയ്യാറാവാൻ ഒരുങ്ങി ഇം​ഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ

ജോഫ്രാ ആര്‍ച്ചര്‍/ഫയല്‍ ചിത്രം
Last Updated :20 January 2024, 8:44 am IST

ലണ്ടൻ: ഇം​ഗ്ലണ്ടിലേക്ക് ഇന്ത്യ എത്തുമ്പോഴേക്കും തയ്യാറാവാൻ ഒരുങ്ങി ഇം​ഗ്ലണ്ട് പേസർ ജോഫ്ര ആർച്ചർ. കൗണ്ടി ചാമ്പ്യൻഷിപ്പിൽ കളിച്ചാണ് ആർച്ചറുടെ മടങ്ങി വരവ്. 

ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷമാണ് ആർച്ചർ നാട്ടിലേക്ക് മടങ്ങിയത്. ഫിഷ് ടാങ്ക് വൃത്തിയാക്കുന്നതിന് ഇടയിൽ ചില്ല് പൊട്ടി ഒരു കഷണം ആർച്ചറുടെ കയ്യിൽ തുളഞ്ഞിരുന്നതാണ് താരത്തെ വലച്ചത്. പിന്നാലെ ശസ്ത്രക്രിയ നടത്തി ഇത് നീക്കം ചെയ്തതായി ഇം​ഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയിരുന്നു. 
 
മാർച്ചിലാണ് ആർച്ചർ ശസ്ത്രക്രിയക്ക് വിധേയനായത്. ഇതേ തുടർന്ന് ഐപിഎല്ലും ആർച്ചർക്ക് നഷ്ടമായിരുന്നു. ഇം​ഗ്ലീഷ് പേസറുടെ അഭാവം രാജസ്ഥാൻ റോയൽസിന് വലിയ തിരിച്ചടിയായി. ന്യൂസിലാൻഡിനെതിരെ ഇം​ഗ്ലണ്ട് ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഇതിനായുള്ള ഇം​ഗ്ലണ്ട് ടീമിലേക്ക് ആർച്ചർ ഇടം നേടാനാണ് സാധ്യത. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം 5 ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ ഇം​ഗ്ലണ്ടിൽ കളിക്കുന്നുണ്ട്. ഇതിൽ ആർച്ചർ കളിക്കുമെന്ന് ഉറപ്പാണ്. സക്സെസിനായാണ് ആർച്ചർ ഇപ്പോൾ കൗണ്ടി കളിക്കുന്നത്. സക്സെസിനായി 2018ന് ശേഷമാണ് ആർച്ചർ പന്തെറിയാൻ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now