
'അശ്വിന് മികച്ച പ്രകടനം പുറത്തെടുക്കുമോ എന്ന് പേടിയാണോ?' ടീം മാനേജ്മെന്റിനെതിരെ ആരാധകര്‍
നാലാം ടെസ്റ്റിലും ഓഫ് സ്പിന്നര്‍ ആര് അശ്വിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തിയ ടീം മാനേജ്മെന്റിന്റെ നടപടിക്കെതിരെ വിമര്‍ശനം

നാലാം ടെസ്റ്റിലും ഓഫ് സ്പിന്നര്‍ ആര് അശ്വിനെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റി നിര്‍ത്തിയ ടീം മാനേജ്മെന്റിന്റെ നടപടിക്കെതിരെ വിമര്‍ശനം. ഓവലില്‍ രണ്ടാം ദിനത്തിലേക്ക് എത്തുമ്പോള്‍ സ്പിന്നിന് പിന്തുണ ലഭിക്കുമെന്ന് വ്യക്തമായിട്ടും ഇന്ത്യയുടെ പ്രധാന സ്പിന്നറെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്തത് ചൂണ്ടിയാണ് വിമര്‍ശനം.
ആര് അശ്വിന് പുറമെ മുഹമ്മദ് ഷമിയെ മാറ്റി നിര്‍ത്തിയ നടപടിയും ചോദ്യം ചെയ്യപ്പെടുന്നു. മുഹമ്മദ് ഷമിക്കും ഇഷാന്ത് ശര്‍മയ്ക്കും പകരം ശര്ദുലിനേയും ഉമേഷ് യാദവിനേയുമാണ് ഇന്ത്യ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.
പരിക്കിനെ തുടര്‍ന്നാണ് മുഹമ്മദ് ഷമിയെ മാറ്റി നിര്‍ത്തിയത് എന്നാണ് സൂചന. രവീന്ദ്ര ജഡേജയുടെ ബാറ്റിങ് കൂടി കണക്കിലെടുത്താണ് നാലാം ടെസ്റ്റിലേക്ക് അശ്വിന് പകരം ജഡേജയെ തെരഞ്ഞെടുക്കാന്‍ കാരണം. എങ്കിലും നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നറും ലോക ക്രിക്കറ്റിലെ തന്നെ വിക്കറ്റ് വേട്ടക്കാരില്‍ മുന്പില് നില്ക്കുന്നതുമായ താരത്തെ ഒഴിവാക്കിയതില്‍ വലിയ ചോദ്യങ്ങള്‍ ഉയരുന്നു.
അഞ്ച് ടെസ്റ്റ് സെഞ്ചുറിയും തന്റെ പേരിലുള്ള താരമാണ് അശ്വിന്. രവീന്ദ്ര ജഡേജ നാലാം ടെസ്റ്റില്‍ മികവിലേക്ക് എത്താതിരുന്നാല്‍ ടീം സെലക്ഷനില്‍ വലിയ വിമര്‍ശനം കോഹ് ലിക്ക് നേരിടേണ്ടതായി വരും.
Still no Ravi Ashwin.. #ENGvIND
â Chloe-Amanda Bailey (@ChloeAmandaB) September 2, 2021
I can't believe they left out Ashwin again, on England's most spin-friendly ground. This team is unbelievable. You pick your five best bowlers, @ashwinravi99 has to be the first or second name. Omitting him & @MdShami11 at the Oval is like a death-wish -- as if you want to lose!
â Shashi Tharoor (@ShashiTharoor) September 2, 2021
To not play Ashwin even now is just ridiculous. It's almost like they are scared if he does well they'll face a lot of flak for not having played him earlier. Nonsensical really.
â Abijit Ganguly (@AbijitG) September 2, 2021
So it seems like R Ashwin will play his next match only after Kohli's 71st hundred? #ENGvIND
â Silly Point (@FarziCricketer) September 2, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി

'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി



