ജൂലിയന്‍ അല്‍വാരസ്, ലോട്ടേറോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്കു വേണ്ടി ഗോള്‍ നേടിയത്

argentina
കോപ്പ അമേരിക്ക മത്സരത്തിൽ നിന്ന് Source by : എക്സ്
Last Updated :21 June 2024, 8:11 am IST

News Now

അറ്റ്‌ലാന്റ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ അര്‍ജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചു. ജൂലിയന്‍ അല്‍വാരസ്, ലോട്ടേറോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്കു വേണ്ടി ഗോള്‍ നേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

49-ാം മിനുട്ടിലാണ് അല്‍വാരസ് അര്‍ജന്റീനയെ മുന്നിലെത്തിക്കുന്നത്. 88-ാം മിനുട്ടില്‍ വിജയം ആധികാരികമാക്കി മോര്‍ട്ടിനസ് രണ്ടാം ഗോളും നേടി. സൂപ്പര്‍ താരം ലയണല്‍ മെസി നിരവധി അവസരങ്ങളാണ് പാഴാക്കിയത്.

കാനഡയ്‌ക്കെതിരെ കളത്തിലിറങ്ങിയതോടെ കോപ്പയില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോര്‍ഡ് മെസിക്ക് സ്വന്തമായി. 35 മത്സരങ്ങളിലാണ് മെസി അര്‍ജന്റീനന്‍ കുപ്പായത്തിലിറങ്ങിയത്. ചിലിയുടെ സെര്‍ജിയോ ലിവിങ്‌സ്റ്റണിനെയാണ് മെസി മറികടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates