കാലഫിയോരിയുടെ സെല്‍ഫ് ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്

Euro Cup 2024
55-ാം മിനിറ്റില്‍ കാലഫിയോരിയുടെ സെല്‍ഫ് ഗോള്‍Source by : എക്സ്
Last Updated :21 June 2024, 7:34 am IST

News Now

ഗെല്‍സന്‍കിര്‍ഷന്‍ (ജര്‍മനി): ഇറ്റലിയെ ഒരൊറ്റ ​ഗോളിൽ വീഴ്ത്തി സ്പെയ്‌ൻ ഗ്രൂപ്പ് ജേതാക്കളായി യൂറോ കപ്പ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 55-ാം മിനിറ്റില്‍ ഇറ്റാലിയന്‍ താരം റിക്കാര്‍ഡോ കാലഫിയോരിയുടെ സെല്‍ഫ് ഗോളാണ് മത്സരത്തിന്റെ വിധി നിര്‍ണയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നീക്കോ വില്യംസ് ഇറ്റലി ബോക്സിലേക്കു നൽകിയ ബോൾ സ്പെയിൻ ക്യാപ്റ്റൻ അൽവാരോ മൊറാട്ട ഹെഡ് ചെയ്തെങ്കിലും ജിയാൻല്യൂജി ഡൊണറുമ്മ സേവ് ചെയ്തു. എന്നാൽ തൊട്ടുമുന്നിലുണ്ടായിരുന്ന കാലഫിയോരിയുടെ മുട്ടിൽ തട്ടി ബോൾ വലയിൽ വീണു. കളിയിലുടനീളം ആധിപത്യം സ്പെയ്‌ന് തന്നെയായിരുന്നു. ഇറ്റലിക്ക് ഒരു ഷോട്ട് പോലും സ്പെയിൻ ഗോളിലേക്കു തൊടുക്കാൻ കഴിഞ്ഞില്ല. ആദ്യാവസാനം സ്പാനിഷ് ആക്രമണങ്ങളെ ഒരുവിധത്തില്‍ പ്രതിരോധിക്കുകയായിരുന്നു ഇറ്റലി.

സ്പാനിഷ് ഗോൾ ഷോട്ടുകൾ തടഞ്ഞ് ഇറ്റലിയെ വൻ തോൽവിയിൽ നിന്ന് രക്ഷിച്ചതു ക്യാപ്റ്റൻ കൂടിയായ ഗോളി ജിയാൻല്യൂജി ഡൊണറുമ്മയാണ്. മുപ്പതിലേറെ ഫൗളുകൾ പിറന്ന മത്സരം പല ഘട്ടത്തിലും ഇരു ടീമുകളും തമ്മിലുള്ള ബലപരീക്ഷണം കൂടിയായി. രണ്ടു കളികളില്‍ നിന്ന് ആറു പോയന്റോടെയാണ് സ്‌പെയ്‌നിന്റെ നോക്കൗട്ട് പ്രവേശനം. ചൊവ്വാഴ്ച നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ അല്‍ബേനിയയാണ് സ്പാനിഷ് ടീമിന്റെ എതിരാളികള്‍. നിലവില്‍ മൂന്നു പോയന്റുമായി രണ്ടാമതുള്ള ഇറ്റലിക്ക് ക്രൊയേഷ്യയുമായുള്ള അവസാന മത്സരം തോല്‍ക്കാതിരുന്നാല്‍ പ്രീക്വാര്‍ട്ടറിലെത്താം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates