
News Now
'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു
മൊണ്ടേവീഡിയോ: അര്‍ജന്റീനയെ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടുന്നതിന്റെ അടുത്തെത്തിച്ച് ഏയ്ഞ്ചല്‍ ഡി മരിയ. ഉറുഗ്വേയ്ക്ക് എതിരായ കളിയില്‍ 1-0ന് അര്‍ജന്റീന ജയം പിടിച്ചു.
ഏഴാം മിനിറ്റില്‍ ഏയ്ഞ്ചല്‍ ഡി മരിയയില്‍ നിന്ന് വന്ന ഗോളാണ് അര്‍ജന്റീനക്ക് ജയം നേടിക്കൊടുത്തത്. ഉറുഗ്വേയ്ക്ക് എതിരെ മെസി സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. പരിക്കില്‍ നിന്ന് ഭേദമായി വരുന്ന മെസിയെ സ്കലോനി സബ്സ്റ്റിറ്റിയൂട്ട് ആയാണ് കളത്തിലിറക്കിയത്.
26 മത്സരങ്ങളിലായി തോല്‍വി അറിയാതെ അര്‍ജന്റീന
26 മത്സരങ്ങളിലായി തോല്‍വി അറിയാതെ കുതിക്കുകയാണ് അര്‍ജന്റീന. ചൊവ്വാഴ്ച ബ്രസീലിനെ അര്‍ജന്റീന തോല്‍പ്പിക്കുകയും കൊളംബിയ, ചിലി, ഉറുഗ്വേ ടീമുകള്‍ തോല്‍ക്കുകയും ചെയ്താല്‍ അര്‍ജന്റീന ലോകകപ്പ് യോഗ്യത ഉറപ്പിക്കും.
12 കളിയില്‍ നിന്ന് 34 പോയിന്റോടെ ഒന്നാമതുള്ള ബ്രസീല്‍ ലോകകപ്പ് യോഗ്യത നേടി കഴിഞ്ഞു. 12 കളിയില്‍ നിന്ന് 28 പോയിന്റാണ് അര്‍ജന്റീനക്കുള്ളത്. അര്‍ജന്റീനക്കെതിരായ തോല്‍വിയോടെ ഉറുഗ്വേയുടെ ലോകകപ്പ് യോഗ്യതയ്ക്ക് മേല്‍ കരിനിഴല്‍ വീഴുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

