വിംബിള്‍ഡന്‍ നേടി 15 ദിവസം; ടോക്യോയില്‍ ആദ്യ റൗണ്ടില്‍ ആഷ്‌ലി ബാര്‍ട്ടി പുറത്ത്; ആന്‍ഡി മറേ പിന്മാറി

സ്‌പെയ്‌നിന്റെ 48ാം റാങ്ക് താരം സാറ സോറിബെസിനോട് 6-4, 6-3ന് തോറ്റാണ് ആഷ്‌ലിയുടെ കന്നി ഒളിംപിക്‌സ് സിംഗിള്‍സിലെ മടക്കം

ആഷ്‌ലി ബാര്‍ട്ടി/ഫോട്ടോ: ട്വിറ്റര്‍
Last Updated :20 January 2024, 8:47 am IST

ടോക്യോ: ഓസ്‌ട്രേലിയയുടെ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍തി ടോക്യോയില്‍ ആദ്യ റൗണ്ടില്‍ പുറത്ത്. സ്‌പെയ്‌നിന്റെ 48ാം റാങ്ക് താരം സാറ സോറിബെസിനോട് 6-4, 6-3ന് തോറ്റാണ് ആഷ്‌ലിയുടെ കന്നി ഒളിംപിക്‌സ് സിംഗിള്‍സിലെ മടക്കം. 

വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തി 15 ദിവസം മാത്രം പിന്നിടുമ്പോഴാണ് ഒളിംപിക്‌സ് സിംഗിള്‍സിലെ ആഷ്‌ലി ബാര്‍തിയുടെ ഞെട്ടിക്കുന്ന തോല്‍വി. ശനിയാഴ്ച ഡബിള്‍സില്‍ സ്‌റ്റോം സാന്‍ഡേഴ്‌സിനൊപ്പം ആഷ്‌ലി ബാര്‍തി രണ്ടാം റൗണ്ടിലേക്ക് കടന്നിരുന്നു. 

ഒളിംപിക്‌സിലെ നിലവിലെ ചാമ്പ്യനായ മുന്‍ ലോക ഒന്നാം നമ്പര്‍ താരം ആൻഡി മറെ പരിക്കിനെ തുടര്‍ന്ന് പിന്മാറി. പുരുഷ വിഭാഗം സിംഗിള്‍സില്‍ നിന്നാണ് മറേയുടെ പിന്മാറ്റം ഡബിള്‍സില്‍ ടോക്യോയില്‍ മത്സരിക്കും. 

രണ്ട് വര്‍ഷമായി പരിക്കിന്റെ പിടിയിലാണ് മറേ. മൂന്ന് വട്ടമാണ് ഒളിംപിക്‌സില്‍ മറേ സ്വര്‍ണത്തില്‍ മുത്തമിട്ടത്. 2012 ലണ്ടന്‍ ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സിലും മറേ സ്വര്‍ണം നേടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now